video
play-sharp-fill

മുലപ്പാല്‍ തൊണ്ടയില്‍ കുടുങ്ങി  ആറ് മാസം പ്രായമുള്ള പിഞ്ചുകുഞ്ഞ് മരിച്ചു

മുലപ്പാല്‍ തൊണ്ടയില്‍ കുടുങ്ങി ആറ് മാസം പ്രായമുള്ള പിഞ്ചുകുഞ്ഞ് മരിച്ചു

Spread the love

സ്വന്തം ലേഖിക

വിദ്യാനഗര്‍: മുലപ്പാല്‍ തൊണ്ടയില്‍ കുടുങ്ങി പിഞ്ചുകുഞ്ഞ് മരിച്ചു.

മധൂര്‍ പട്ളയില്‍ വാടകയ്ക്ക് താമസിക്കുന്ന യുപി സ്വദേശി അഫ്താബിന്റെ മകള്‍ ഇനായി ഖാതൂന്‍ (ആറ് മാസം) ആണ് മരിച്ചത്.
ബുധനാഴ്ച രാവിലെ 11 മണിയോടെയാണ് സംഭവം.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

മുലപ്പാല്‍ തൊണ്ടയില്‍ കുടുങ്ങി ശ്വാസതടസം അനുഭവപ്പെട്ട കുഞ്ഞിനെ ഉടന്‍ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. വിദ്യാനഗര്‍ പൊലീസ് ഇന്‍ക്വസ്റ്റ് നടത്തി.

മൃതദേഹം കാസര്‍കോട് ജനറല്‍ ആശുപത്രിയില്‍ പോസ്റ്റ്മോര്‍ട്ടം നടത്തി വൈകിട്ടോടെ ബന്ധുക്കള്‍ക്ക് വിട്ടുകൊടുത്തു. മരണത്തില്‍ മറ്റു സംശയങ്ങളില്ലെന്നും ശ്വാസതടസം അനുഭവപ്പെട്ടാണ് കുട്ടി മരിച്ചതെന്നും പോസ്റ്റ്മോര്‍ടം നടത്തിയ ഡോക്ടര്‍ പൊലീസിന് മൊഴി നല്‍കിയിട്ടുണ്ട്.

മൃതദേഹം യുപിയിലേക്ക് കൊണ്ടുപോകുമെന്ന് ബന്ധുക്കള്‍ പൊലീസിനെ അറിയിച്ചിട്ടുണ്ട്. സാമൂഹ്യ പ്രവര്‍ത്തകരായ ഹൈദര്‍ കുടുംബത്തിനുവേണ്ടി എല്ലാ സഹായസഹകരണങ്ങളും ചെയ്തു നല്‍കി. ദമ്പതികള്‍ക്ക് മറ്റൊരു കുട്ടി കൂടി ഉണ്ട്.