video
play-sharp-fill

സന്മനസുള്ളവര്‍ കനിയണം..! തലനാട് സ്വദേശിയായ യുവാവ് ചികിത്സാ സഹായം തേടുന്നു

സന്മനസുള്ളവര്‍ കനിയണം..! തലനാട് സ്വദേശിയായ യുവാവ് ചികിത്സാ സഹായം തേടുന്നു

Spread the love

തലനാട്: കുന്നില്‍ രാജു- അംബിക ദമ്പതികളുടെ മകന്‍ അജു ചികിത്സാ സഹായം തേടുന്നു. ജന്മനാ ഹൃദ്രോഗിയായ അജുവിന്റെ ഹൃദയത്തിന് പമ്പിങ് കുറവാണ്. ശുദ്ധ രക്തവും അശുദ്ധ രക്തവും ഒന്നിച്ചാണ്, കൂടാതെ ഹൃദയത്തില്‍ മൂന്നു ഹോളുണ്ട്. നിലവില്‍ അസുഖം ആയതിനാല്‍ ഓക്‌സിജന്‍ അളവ് ഇടയ്ക്കിടെ താഴ്ന്ന് പോകും. ഓക്‌സിജന്‍ സിലിണ്ടറിന്റെ സഹായത്തോടെയാണ് വീട്ടിലും കഴിയുന്നത്.

18 വര്‍ഷം മുന്‍പേ അച്ഛന്‍ ഉപേക്ഷിച്ചുപോയ അജുവിനെ അമ്മ അംബിക വീട്ടുജോലി ചെയ്താണ് നോക്കിയിരുന്നത്. സ്വന്തമായി വീടോ സ്ഥലമോ പോലും ഇവര്‍ക്കില്ല. അജുവിന്റെ അവസ്ഥ മോശമായതിനാല്‍ ജോലിക്ക് പോകാനും ഇവര്‍ക്ക് കഴിയുന്നില്ല. മെഡിക്കല്‍ കോളേജിലേക്ക് ആംബുലന്‍സ് പിടിച്ച് പോകാനുള്ള സാമ്പത്തികം പോലും കണ്ടെത്താന്‍ കഴിയാത്ത ഇവര്‍ കൂലിപ്പണിക്കാരനായ ആങ്ങളയുടെ ഒപ്പമാണ് ഇപ്പോള്‍ താമസിക്കുന്നത്.

സുമനസുകള്‍ കനിഞ്ഞാല്‍ മ്ത്രമേ അജുവിനും കുടുംബത്തിനും മു്‌ന്നോട്ട് പോകാന്‍ സാധിക്കൂ. അംബികയുടെ അക്കൗണ്ട് വിവരങ്ങള്‍ ചുവടെ,

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

AMBIKA KP
ACCOUNT NUMBER: 20840100006688
IFSC CODE: FDRL0002084
THALANAD BRANCH
NELLUVELIL BUILDING