റെക്കോർഡ് കുതിപ്പിൽ സ്വർണ വില ; അറിയാം കോട്ടയം അരുൺസ് മരിയാ ഗോൾഡിലെ സ്വർണവില

Spread the love

കോട്ടയം : സംസ്ഥാനത്ത് റെക്കോർഡ് കുതിപ്പിൽ സ്വർണ വില. അറിയാം കോട്ടയം അരുൺസ് മരിയാ ഗോൾഡിലെ സ്വർണവില. ഇന്ന് ഗ്രാമിന് 15 രൂപ കൂടി 7945 രൂപയായി. പവന് 120 രൂപ കൂടി 63560 രൂപയായി.

video
play-sharp-fill

തുടർച്ചയായി നാലാം ദിവസമാണ് സ്വർണ വില കുതിപ്പ് തുടരുന്നത്. കഴിഞ്ഞ ദിവസം പവന് 63,440 രൂപയിലാണ് വ്യാപാരം പുരോഗമിക്കുന്നത്. ഗ്രാമിന് 7,930 രൂപയിലായിരുന്നു വ്യാപാരം. ഫെബ്രുവരി മാസം തുടങ്ങിയത് മുതല്‍ 1600 രൂപയുടെ വർദ്ധനയാണ് ഉണ്ടായിരിക്കുന്നത്.

ഈ മാസം ഒന്നാം തീയതി 61000-ത്തിന് മുകളില്‍ എത്തിയ സ്വർണ വില ഫെബ്രുവരി മൂന്നിനാണ് അല്പം കുറഞ്ഞത്. അന്ന് 320 രൂപ കുറഞ്ഞ് പവന് 61,640 രൂപയിലാണ് വ്യാപാരം നടന്നത്. ഇതാണ് ഈ മാസത്തെ ഏറ്റവും താഴ്ന്ന നിരക്ക്. എന്നാല്‍ തൊട്ടടുത്ത ദിവസം തന്നെ 61000-ത്തിലുണ്ടായ സ്വർണവില 62000-ത്തിലേക്ക് എത്തുന്ന കാഴ്ചയാണ് കണ്ടത്. തുടർന്ന് ഫെബ്രുവരി അഞ്ചിന് സ്വർണ വില 63000-ത്തിലേക്ക് കുതിച്ചു. നാല് ദിവസമായി 63000-ത്തിന് മുകളിലാണ് സ്വർണവില.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

രാജ്യന്തര വിപണിയിലുണ്ടായ മാറ്റങ്ങളാണ് സ്വർണവില ഉയരാൻ കാരണമെന്നാണ് വിദ്ഗധർ ചൂണ്ടിക്കാട്ടുന്നത്. അമേരിക്കയില്‍ ഡോണള്‍ഡ് ട്രംപ് അധകരാമേറ്റതോടെ ഈ മാറ്റം ഉണ്ടാകുന്നത്. ഇനിയും സ്വർണ വില ഉയരാനാണ് സാധ്യതയെന്നാണ് വിദഗ്ധർ ചൂണ്ടികാട്ടുന്നത്.