സംസ്ഥാനത്ത് സ്വർണവിലയില്‍ കുതിപ്പ് തുടരുന്നു ; അറിയാം കോട്ടയം അരുൺ സ് മരിയാ ഗോൾഡിലെ സ്വർണ വില

Spread the love

കോട്ടയം : സംസ്ഥാനത്ത് സ്വർണവിലയില്‍ കുതിപ്പ് തുടരുന്നു.അറിയാം കോട്ടയം അരുൺ സ് മരിയാ ഗോൾഡിലെ സ്വർണ വില. ഒരു പവൻ സ്വർണത്തിന് ഇന്ന് 640 രൂപയാണ് വർദ്ധിച്ചത്.

video
play-sharp-fill

ഇന്നലെ 280 രൂപയുടെ വർധനവാണ് ഉണ്ടായത്. ഒരു പവൻ സ്വർണത്തിന്റെ ഇന്നത്തെ വിപണി വില 64,480 രൂപയാണ്.

കഴിഞ്ഞ ഒരാഴ്ചകൊണ്ട് 2840 രൂപയാണ് സ്വർണത്തിന് വർദ്ധിച്ചത്. ഇന്ന് അന്താരാഷ്ട്ര സ്വർണ്ണവില 2900 ഡോളർ കടന്നു. അമേരിക്കൻ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന്റെ വ്യാപാര നയങ്ങള്‍ ആഗോള വ്യാപാര യുദ്ധത്തിലേക്ക് വഴിവെക്കുമെന്ന് ആശങ്ക ഉയർന്നതിനെ തുടർന്നാണ് സ്വർണവില കുത്തനെ ഉയർന്നത്. ഇന്നലെ അമേരിക്ക സ്റ്റീലിനും ഇറക്കുമതി തീരുവ ചുമത്തുമെന്ന് അറിയിച്ചതോടെ ഇന്ത്യൻ ഓഹരി വിപണി പിന്നോട്ട് പോയിരുന്നു. വിലയിലുണ്ടായ കുതിച്ചുചാട്ടത്തോടെ പവൻ സ്വർണാഭരണം വാങ്ങണമെങ്കില്‍ പണിക്കൂലിയും ജിഎസ്ടിയുമടക്കം 72,000 രൂപയോളം നല്‍കേണ്ടി വരും.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ഒരു ഗ്രാം 22 കാരറ്റ് സ്വർണത്തിന്റെ വിപണി വില 8060 രൂപയാണ്. ഒരു ഗ്രാം 18 കാരറ്റ് സ്വർണത്തിന്റെ വിപണി വില 6650 രൂപയാണ്. വെള്ളിയുടെവിലയില്‍ ഇന്ന് മാറ്റമില്ല. ഒരു ഗ്രാം സാധാരണ വെള്ളിയുടെ വില 106 രൂപയാണ്.