
സ്വന്തം ലേഖകൻ
കോട്ടയം : ശബള പരിഷ്‌ക്കരണം ഉടൻ നടപ്പിലാക്കുക, എൻ.പി.എസ് – സർക്കാർ വിഹിതം ഉയർത്തുക, മെഡിസെപ്പ് യാഥാർത്ഥ്യമാക്കുക, പി.എസ്.സി.നിയമനം ത്വരിതപ്പെടുത്തുക, വിലക്കയറ്റം തടയുക തുടങ്ങിയ ആവശ്യങ്ങളുന്നയിച്ച് സംസ്ഥാന ജീവനക്കാരും അദ്ധ്യാപകരും ഫെബ്രുവരി 10ന് യു.റ്റി.ഇ.എഫ് ന്റെ നേതൃത്വത്തിൽ പണിമുടക്കും. ജീവനക്കാർ പ്രകടനമായി എത്തി കളക്ടർ എം. അഞ്ജനയ്ക്ക് പണിമുടക്ക് നോട്ടീസ് നൽകി.
യു.റ്റി.ഇ.എഫ്. ജില്ലാ ചെയർമാർ രഞ്ജു കെ മാത്യു, കെ.ജി.ഒ.യു. ജില്ലാ സെക്രട്ടറി ജയശങ്കർ പ്രസാദ് , എൻ.ജി ഒ. അസോസിയേഷൻ ജില്ലാ സെക്രട്ടറി വി.പി. ബോബിൻ, സതീഷ് ജോർജ് , പി.സി.മാത്യു , ജെ ജോബിൻസൺ , സ്മിത രവി , രാജേഷ് വി.ജി എന്നിവർ നേതൃത്വം നൽകി.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group
Whatsapp Group 1 | Whatsapp Group 2 |Telegram Group