video
play-sharp-fill
വീണ്ടും മഞ്ഞുരുകുന്നുവോ; വിരുന്നിന് ക്ഷണിച്ച് ഗവർണർ;പങ്കെടുക്കാൻ ഒരുങ്ങി മുഖ്യൻ;വിരുന്ന് റിപ്പബ്ലിക് ദിനത്തോടനുബന്ധിച്ച്; മറ്റ് മന്ത്രിമാരും പങ്കെടുത്തേക്കും

വീണ്ടും മഞ്ഞുരുകുന്നുവോ; വിരുന്നിന് ക്ഷണിച്ച് ഗവർണർ;പങ്കെടുക്കാൻ ഒരുങ്ങി മുഖ്യൻ;വിരുന്ന് റിപ്പബ്ലിക് ദിനത്തോടനുബന്ധിച്ച്; മറ്റ് മന്ത്രിമാരും പങ്കെടുത്തേക്കും

സ്വന്തം ലേഖകൻ

തിരുവനന്തപുരം:റിപ്പബ്ലിക് ദിനത്തില്‍ ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍ സംഘടിപ്പിക്കുന്ന വിരുന്നില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ പങ്കെടുക്കും.ഗവർണർ – സർക്കാർ പോരിലെ മഞ്ഞുരുകലിന്റെ പശ്ചാത്തലത്തിലാണ് പുതിയ തീരുമാനം.നാളെ വൈകിട്ടാണ് വിരുന്ന്.

റിപ്പബ്ലിക് ദിനാഘോഷത്തോടനുബന്ധിച്ച് അതത് ജില്ലകളുടെ ചുമതല നൽകിയിട്ടുള്ള മന്ത്രിമാർ ഗവർണറുടെ പരിപാടിയിൽ പങ്കെടുക്കില്ല. തിരുവനന്തപുരത്ത് മന്ത്രിമാർ ആരെങ്കിലും ഉണ്ടെങ്കിൽ പരിപാടിയിൽ പങ്കെടുക്കാനും സാധ്യതയുണ്ട്.2020ലാണ് അവസാനമായി അറ്റ് ഹോം പരിപാടി നടന്നത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ആരിഫ് മുഹമ്മദ് ഖാൻ നേരത്തെ മന്ത്രിമാരെയും മുഖ്യമന്ത്രിയെയും ക്രിസ്മസ് വിരുന്നിന് ക്ഷണിച്ചിരുന്നെങ്കിലും ഗവർണർ-സർക്കാർ ശീതയുദ്ധത്തിന്റെ പശ്ചാത്തലത്തിൽ ക്ഷണം നിരസിക്കുകയായിരുന്നു.

പിന്നീട്
മന്ത്രി സജി ചെറിയാന്റെ സത്യപ്രതിജ്ഞയിലെ അനിശ്ചിതത്വം നീങ്ങുകയും സർക്കാർ ഗവർണർക്ക് നയപ്രഖ്യാപന പ്രസംഗത്തിന്റെ കരട് അയച്ചുകൊടുക്കുകയും ചെയ്തിരുന്നു. നയപ്രഖ്യാപന പ്രസംഗത്തിൽ സംസ്ഥാന സർക്കാർ തയ്യാറാക്കിയ വാചകങ്ങൾ അതേപടി ഗവർണർ വായിക്കുകയും ചെയ്തിരുന്നു.

സർക്കാരിനോടുള്ള ഗവർണറുടെ സമീപനം മയപ്പെട്ട സാഹചര്യത്തിലാണ് ഗവർണറുടെ അറ്റ് ഹോം പരിപാടിയിൽ മുഖ്യമന്ത്രി പങ്കെടുക്കുന്നത്.നിയമസഭാ സമ്മേളനത്തിന് ശേഷം ഇരുവരും ഒരുമിക്കുന്ന വിരുന്നാണ് നാളെ നടക്കുന്നത്.