play-sharp-fill
അരി ക്ഷാമം ഇനിയില്ല:   എഫ്‌സിഐയിൽനിന്ന് സംസ്‌ഥാനങ്ങൾക്ക് അരി നേരിട്ടു വാങ്ങാം: കേന്ദ്രം

അരി ക്ഷാമം ഇനിയില്ല:   എഫ്‌സിഐയിൽനിന്ന് സംസ്‌ഥാനങ്ങൾക്ക് അരി നേരിട്ടു വാങ്ങാം: കേന്ദ്രം

 

ന്യൂഡൽഹി : അരിയുടെ ദൗർലഭ്യം നേരിടുന്ന സംസ്ഥാനങ്ങൾക്ക് ഫുഡ്കോർപറേഷൻ വഴിനേരിട്ട് അരിവാങ്ങാമെന്ന് കേന്ദ്രമന്ത്രി പ്രഹ്ല‌ാദ് ജോഷി അറിയിച്ചു.ഇന്നലെ ഇത് പ്രാബല്യത്തിലായി.

ഫുഡ് കോർപറേഷൻ ഗോ ഡൗണുകളിൽ അധികമുള്ള ധാന്യങ്ങൾ കുറഞ്ഞ വിലയ്ക്ക ലഭ്യമാക്കുന്ന ഓപ്പൺ മാർക്കറ്റ് സെയിൽസ് സ്കീം (ഒഎംഎസ്എസ്) വഴിയാണിത്. എന്നാൽ സംസ്ഥാനങ്ങൾ ഇ-ലേലത്തിൽ : പങ്കെടുക്കേണ്ടതില്ല.

ക്വിന്റലിന് 2,800 രൂപയ്ക്ക് അരി ലഭ്യമാക്കും. മുൻപിത് 2,900 രൂപയായിരുന്നു. ഓണക്കാലം വരുന്നതിനാൽ സപ്ലൈകോയ്ക്ക് ഈ തീരുമാനം ഗുണകരമാകും.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ഗോഡൗണിൽ അധികമായു ള്ള അരി അടുത്ത സംഭരണ സിസണിനു മുൻപ് തീർക്കുന്നതിന്റെ ഭാഗം കൂടിയാണിത്.

സംസ്ഥാന സർക്കാർ ഏജൻ സികൾക്ക് ഒഎംഎസ്.എസിൽ ഒരു വർഷക്കാലമായി ഏർപ്പെടു ത്തിയിരിക്കുന്ന വിലക്ക് നീക്കുമെന്ന് കേന്ദ്രം ഏതാനും ആഴ്‌ചകൾക്കു മുൻപ് അറിയിച്ചിരുന്നു. : സംസ്ഥ‌ാനങ്ങൾക്ക് അനുമതി ലഭിക്കുന്നതോടെ ഉത്സവകാല ത്തും മറ്റും കുറഞ്ഞവിലയ്ക്ക്

അരി ലഭ്യമാക്കാനും വിലവർധന തടയാനും കഴിയും.

ഭാരത് അരി, ഭാരത് ആട്ട എന്നിവയുടെ വിൽപന തുടരു മെന്നും മന്ത്രി വ്യക്തമാക്കി.