
ഗോകുലം കേരള എഫ് സിക്ക് വൻ വിജയം; യുവതാരം ശിഹാദിന് ഹാട്രിക്ക്
സ്വന്ത ലേഖകൻ
തിരുവനന്തപുരം : കേരള പ്രീമിയർ ലീഗിൽ ഗോകുലം കേരള എഫ് സിക്ക് വൻ വിജയം. ഇന്ന് തിരുവനന്തപുരത്ത് വെച്ച് നടന്ന മത്സരത്തിൽ കോവളം എഫ് സിയെ ആണ് ഗോകുലം കേരള എഫ് സി പരാജയപ്പെടുത്തിയത്.
ഒന്നിനെതിരെ നാലു ഗോളുകൾക്കായിരുന്നു ഗോകുലത്തിന്റെ വിജയം. യുവതാരം ശിഹാദിന്റെ ഹാട്രിക്കാണ് ഗോകുലത്തിന് ഈ വലിയ വിജയം നൽകിയത്. രണ്ടാം പകുതിയിൽ ആയിരുന്നു ശിഹാദിന്റെ ഹാട്രിക്ക്.
തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group
Whatsapp Group 1 | Whatsapp Group 2 |Telegram Group

59, 82, 87 മിനുട്ടുകളിൽ ആയിരുന്നു താരത്തിന്റെ ഗോളുകൾ. വിഷ്ണു ആണ് ഗോകുലത്തിന്റെ മറ്റൊരു സ്‌കോറർ. സുജിത്താണ് കോവളം എഫ് സിയുടെ ഏക ഗോൾ നേടിയത്. ഈ വിജയത്തോടെ ഗോകുലം ഗ്രൂപ്പിലെ ഒന്നാം സ്ഥാനം നിലനിർത്തി. കഴിഞ്ഞ മത്സരത്തിൽ ഗോകുലം കേരള എഫ് സി കേരള ബ്ലാസ്റ്റേഴ്‌സിനെയും തോൽപ്പിച്ചിരുന്നു
Third Eye News Live
0