video
play-sharp-fill
തെരുവ് നായ കടിച്ചെടുത്തു കൊണ്ടുപോയ ബാഗ് മൂന്ന് കിലോമീറ്റർ പിൻന്തുടർന്ന് പിടിച്ചെടുത്ത് ഉടമസ്ഥന് നൽകി ; സമൂഹ മാധ്യമങ്ങളിൽ വൈറലായി യുവാവിന്റെ കുറിപ്പ്

തെരുവ് നായ കടിച്ചെടുത്തു കൊണ്ടുപോയ ബാഗ് മൂന്ന് കിലോമീറ്റർ പിൻന്തുടർന്ന് പിടിച്ചെടുത്ത് ഉടമസ്ഥന് നൽകി ; സമൂഹ മാധ്യമങ്ങളിൽ വൈറലായി യുവാവിന്റെ കുറിപ്പ്

 

സ്വന്തം ലേഖകൻ

പത്തനംതിട്ട : തെരുവ് നായ കടിച്ച് കൊണ്ടുപോയ ബാഗ് മൂന്ന് കലോമീറ്റർ പിന്തുടർന്ന് പിടിച്ചെടുത്ത് യുവാവ് ഉടമസ്ഥന് നൽകി. വൈറലായി യുവാവിന്റെ ഫെസ്ബുക്ക് കുറിപ്പ്. പത്തനംതിട്ട പ്രക്കാനം ജംഗ്ഷന് സമീപത്താണ് സംഭവം നടന്നത്.

ഫേസ്ബുക്ക് കുറിപ്പിന്റെ പൂർണരൂപം:

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

എനിക്കും ഈ കുറിപ്പ് വായിക്കുന്ന നിങ്ങൾക്കും ചേനക്കാര്യം ആയിരിക്കാം. പക്ഷേ നഷ്ടപ്പെട്ട മുതൽ . അതിന്റെ വിലയോ വലുപ്പമോ അല്ല അത് തിരിച്ച് കിട്ടുന്നവന് അത് ആനക്കാര്യം തന്നെയാ… !!

പറഞ്ഞ് വന്നത് . കഴിഞ്ഞ ദിവസം വീട്ടിൽ നിന്ന് പത്തനംതിട്ടയലേക്കുള്ള യാത്രയ്ക്ക് ഇടയിൽ പ്രക്കാനം ജംഗ്ഷന് സമീപത്ത് വെച്ച് ഒരു തെരുവ് നായ ഒരു തോൾ ബാഗ് കടിച്ച് എടുത്ത് കൊണ്ട് റോഡിലൂടെ പോകുന്നത് ശ്രദ്ധയിൽപ്പെട്ടു… സമീപത്ത ഒരു വിട്ടിൽ ചില നിർമ്മാണ പ്രവർത്തികൾ നടക്കുന്നത് കാരണം അതിൽ ഏർപ്പെട്ടിരിക്കുന്ന ഏതെങ്കിലും തൊഴിലാളികളുടെ ബാഗ് ആയിരിക്കും എന്ന് കരുതി ആ വിടിന് മുന്നിൽ വണ്ടി നിർത്തി. ഹോൺ മുഴക്കി. രക്ഷയില്ല… അവർ കതക് തുറന്നില്ല. ഈ സമയം ബാഗുമായി നായകലോ മീറ്ററുകൾ താണ്ടി കഴിഞ്ഞു..പിന്നെ വൈകിയില്ല. നായ പോയ ദിശയലേക്ക് എന്റെ വാഹനം തിരിച്ചു വിട്ടു.

ഏകദേശം രണ്ട് കലോമീറ്റർ ദൂരം പിന്നിട്ടപ്പോൾ തൊണ്ടിമുതലുമായി യാത്ര തുടരുന്ന ‘കള്ളൻ നായെ ‘കണ്ടു. എന്റെ വാഹനത്തിന്റെ വേഗത കൂടിയതനുസരിച്ച് നായും വേഗത കൂട്ടി.ഒടുവിൽ പ്രധാന റോഡിൽ നിന്ന് എന്നെ കബളിപ്പിച്ച് ഒരു റബ്ബർ തോപ്പിലേക്ക് നായ റൂട്ട് മാറ്റി. ഒടുവിൽ കാർ ഉപേക്ഷിച്ച് ഞാൻ അവന്റെ പിന്നാലെ കുതിച്ചു.. കുന്നു മലയും താണ്ടി ഒന്നര മണിക്കൂറിന് ശേഷം 3 കലോമീറ്റർ ദൂരെ നിന്ന് നായെ കല്ലെറിഞ്ഞ് കീഴ്‌പ്പെടുത്തി തൊണ്ടി മുതൽ ഞാൻ കസ്റ്റ്ഡിയിൽ എടുത്തു. തുറന്ന് പരശോധിച്ചപ്പോൾ വിലപിടിപ്പുള്ള ഒര് വാച്ച്. കുറെ പണം. പിന്നെ ഒര് സ്വർണ്ണ കുരിശ്’ എന്നിവയായിരുന്നു ബാഗിൽ. നായെ കണ്ട സ്ഥലത്ത് മടങ്ങിവന്ന് ഒരു വീട്ടമ്മയെ വിവരം ധരിപ്പിച്ചു മടങ്ങി. കഴിഞ്ഞ ദിവസം രാത്രി നാട്ടുകാരായ രണ്ട് തൊഴിലാളി സുഹൃത്തുക്കൾക്ക് ഒപ്പം അപരിചിതനായ ഒരു യുവാവ് വീട്ടിൽ എത്തി നഷ്ടപ്പെട്ട ബാഗ് തന്റെ താണന്ന് പറഞ്ഞു. അടയാളങ്ങൾ ഒക്കെ ചോദിച്ച് മനസിലാക്കി, യഥാർത്ഥ ഉടമ തന്നെയെന്ന് തിരിച്ചറിഞ്ഞു..

പ്രക്കാനം ജംഗ്ഷന് സമീപത്തെ ഒരു വീട്ടിൽ മതിൽ പണിക്ക് എത്തിയ തുമ്പമൺ സ്വദേശി രഞ്ജിത്ത് കഴിയ്ക്കുവാൻ കൊണ്ട് വന്ന ആഹാരം ബാഗിനുള്ളിൽ തന്നെയാണ് സൂക്ഷിച്ചിരുന്നത്. ആഹാരം എടുത്ത് കഴിച്ചെങ്കിലും അതിന്റെ മണം ബാഗിൽ അവശേഷിച്ചതിനാലാകാം ഒരു പക്ഷേ ആ കള്ള.നായ പാവം തൊഴിലാളി യുവാവിന്റെ ബാഗുമായി കടന്ന് കളഞ്ഞത് എന്ന് സംശയിക്കാം. ജോലി കഴിഞ്ഞ് വൈകുന്നേരം മടങ്ങുന്നതിന് മുൻപ് മണിക്കൂറുകളോളം തിരച്ചിൽ നടത്തി എങ്കിലും നിരാശനായി മടങ്ങിയ രഞ്ജിത്ത് അടുത്ത ദിവസം പണിക്ക് എത്തിയപ്പോഴും സമീപ പറമ്പുകളിൽ വീണ്ടും.തിരച്ചിൽ നടത്തുന്നത് ശ്രദ്ധയിൽപ്പെട്ട ,ആ വീട്ടമ്മ വിവരം അറിയിച്ചതിനെ തുടർന്നാണ്എന്നെതേടി രഞ്ജിത്ത് എത്തിയത്. നഷ്ട്ടപ്പെട്ട മുതൽ എന്തായാലും തിരിച്ച് കിട്ടിയവന് ഉണ്ടായതനേക്കാൾ സന്തോഷം അത് തിരിച്ച് ഏല്പ്പിച്ചപ്പോൾ എനിക്ക് ഉണ്ടായി എന്നും പറയാതിരിക്കാൻ കഴിയില്ല.