‘ഇന്ത്യ എൻ്റെ രാജ്യമല്ല’..! അമേരിക്കയില്‍ ഇരുന്ന് ഇന്ത്യയെയും ദേശീയ പതാകയേയും അവഹേളിച്ചുകൊണ്ട് ഫേസ്ബുക്ക് പോസ്റ്റ്; കോട്ടയം സ്വദേശിക്കെതിരെ കേസെടുത്ത് പൊലീസ്

Spread the love

കൊച്ചി: സമൂഹമാധ്യമങ്ങളിലൂടെ ദേശീയപതാകയെ അപമാനിക്കുന്ന തരത്തില്‍ പോസ്റ്റിട്ട സംഭവത്തില്‍ കോട്ടയം സ്വദേശിക്കെതിരെ പോലീസ് കേസെടുത്തു.

കോട്ടയം സ്വദേശിയായ ആല്‍ബിച്ചൻ മുരിങ്ങയില്‍ എന്നയാള്‍ക്കെതിരെയാണ് ആലുവ എടത്തല പോലീസ് കേസെടുത്തത്. നിലവില്‍ ഇയാള്‍ അമേരിക്കയിലാണ് താമസിക്കുന്നത്.

എടത്തലയിലെ ബിജെപി പ്രാദേശിക നേതാവായ അനൂപ് നല്‍കിയ പരാതിയുടെ അടിസ്ഥാനത്തിലാണ് പോലീസ് നടപടി സ്വീകരിച്ചത്. ആല്‍ബിച്ചൻ തന്റെ ഫേസ്ബുക്ക് അക്കൗണ്ടിലൂടെ ദേശീയപതാകയിലെ അശോകചക്രത്തിന് പകരം മോശം ഇമോജി ഉപയോഗിച്ചുകൊണ്ട് ചിത്രം പോസ്റ്റ് ചെയ്തെന്നാണ് പരാതിയില്‍ പറയുന്നത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ഇതിനുപുറമെ, പോസ്റ്റില്‍ ദേശീയപ്രതിജ്ഞയെയും രാജ്യത്തെയും അധിക്ഷേപിക്കുന്ന തരത്തിലുള്ള പരാമർശങ്ങള്‍ ഉണ്ടെന്നും പരാതിയില്‍ ചൂണ്ടിക്കാട്ടുന്നു.

ഇന്ത്യ തന്റെ രാജ്യമല്ല എന്ന തരത്തില്‍ രാജ്യവിരുദ്ധമായ പരാമർശങ്ങള്‍ പോസ്റ്റില്‍ ഉണ്ടെന്ന് പരാതിക്കാരൻ ആരോപിക്കുന്നു. കൂടാതെ, ഇയാള്‍ ഇന്ത്യയുടെ സ്വാതന്ത്ര്യദിനവുമായി ബന്ധപ്പെട്ടും സമാനമായ രീതിയില്‍ അധിക്ഷേപകരമായ പോസ്റ്റുകള്‍ ഇട്ടിട്ടുള്ളതായി പരാതിയില്‍ പറയുന്നു. കേസിന്റെ തുടർനടപടികള്‍ പുരോഗമിച്ചുകൊണ്ടിരിക്കുകയാണ്.