video
play-sharp-fill

മുഖ്യമന്ത്രിയെ അവഹേളിച്ച്‌ ഫെയ്സ്‌ബുക്ക് പോസ്റ്റ്; ആറന്മുള സ്വദേശിയായ യൂത്ത് കോണ്‍ഗ്രസ് പ്രവ‌ര്‍ത്തകന്‍ പൊലീസ് കസ്റ്റഡിയില്‍

മുഖ്യമന്ത്രിയെ അവഹേളിച്ച്‌ ഫെയ്സ്‌ബുക്ക് പോസ്റ്റ്; ആറന്മുള സ്വദേശിയായ യൂത്ത് കോണ്‍ഗ്രസ് പ്രവ‌ര്‍ത്തകന്‍ പൊലീസ് കസ്റ്റഡിയില്‍

Spread the love

സ്വന്തം ലേഖിക

തിരുവനന്തപുരം: മുഖ്യമന്ത്രി പിണറായി വിജയനെതിരെ ഫെയ്സ്‌ബുക്ക് പോസ്റ്റിട്ട യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകനെ പൊലീസ് കസ്റ്റഡിയിലെടുത്തു.

ആറന്മുള സ്വദേശി സിബിന്‍ ജോണ്‍സണെയാണ് കസ്റ്റഡിയിലെടുത്തത്, ആറന്മുള പൊലീസിന്റെ സഹായത്തോടെ തിരുവനന്തപുരം സൈബര്‍ പൊലീസാണ് സിബിനെ പിടികൂടിയത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ഇയാളെ തിരുവനന്തപുരത്തേക്ക് കൊണ്ടുപോയി. മുഖ്യമന്ത്രിയെ അവഹേളിക്കുന്ന രീതിയിലുള്ള ഫേസ്ബുക്ക് പോസ്റ്റിന്റെ പേരിലാണ് ഇയാളെ കസ്റ്റഡിയിലെടുത്തതെന്ന് പൊലീസ് പറഞ്ഞു.

അതേസമയം കൊല്ലത്ത് യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ മുഖ്യമന്ത്രിയെ കരിങ്കൊടി കാണിച്ചു. കൊട്ടിയത്തും മാടന്‍നടയിലും വച്ചാണ് പൊലീസ് സുരക്ഷ മറികടന്ന് യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ കരിങ്കൊടി കാണിച്ചത്.

സംഭവത്തില്‍ നാലുപേരെ പൊലീസ് കസ്റ്റഡിയിലെടുത്തു. മുഖ്യമന്ത്രിയുടെ സന്ദര്‍ശനവുമായി ബന്ധപ്പെട്ട് ആറ് യൂത്ത് കോണ്‍ഗ്രസ് നേതാക്കളെ പൊലീസ് കരുതല്‍ തടങ്കലില്‍ ആക്കിയിരുന്നു.