play-sharp-fill
നിങ്ങളുടെ തരംതാണ തമാശ പി.സി ജോര്‍ജിനെ ഓര്‍മ്മിപ്പിക്കുന്നു ; ശാരദക്കുട്ടി

നിങ്ങളുടെ തരംതാണ തമാശ പി.സി ജോര്‍ജിനെ ഓര്‍മ്മിപ്പിക്കുന്നു ; ശാരദക്കുട്ടി

സ്വന്തംലേഖകൻ

കോട്ടയം : ആലത്തൂരിലെ യുഡിഎഫ് സ്ഥാനാര്‍ഥി രമ്യ ഹരിദാസിനെതിരെ അശ്ലീല പരാമര്‍ശം നടത്തിയ എല്‍ഡിഎഫ് കണ്‍വീനര്‍ എ വിജയരാഘവനെതിരെ വിമര്‍ശനവുമായി എഴുത്തുകാരി ശാരദക്കുട്ടി. വിജയരാഘവന്റെ തരം താണ പരാമര്‍ശം പി സി ജോര്‍ജിനെ ഓര്‍മിപ്പിക്കുന്നുവെന്ന് അവര്‍ പറഞ്ഞു. ലജ്ജിക്കേണ്ടത് ഞങ്ങളല്ല, നിങ്ങളാണെന്ന് ശാരദക്കുട്ടി ഫെയ്‌സ്ബുക്കില്‍ കുറിച്ചു.


ഫെയ്‌സ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണ്ണരൂപം..

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

സ്ത്രീ വിരുദ്ധതയ്ക്കും രാഷ്ട്രീയാശ്ലീലങ്ങൾ ക്കുമെതിരെ ദിവസവും രാവിലെ പ്രതികരിക്കേണ്ടി വരുന്ന ഗതികേടാണ് ഗതികേട്. ലജ്ജിക്കേണ്ടത് നിങ്ങളാണ്, ഞങ്ങളല്ല.

സ.വിജയരാഘവൻ പാർട്ടിക്ക് തിരഞ്ഞെടുപ്പു കാലത്തു തന്നെ ഇമ്മാതിരി പണികൾ കൊടുത്തതിലല്ല വിഷമം. നിങ്ങളുടെയൊക്കെ ഉള്ളിലിരിപ്പ് ഓർത്താണ്. നിങ്ങൾ ഇന്നലെ പറഞ്ഞ തരംതാണ തമാശ പി.സി.ജോർജ്ജിനെ ഓർമ്മിപ്പിക്കുന്നു. ലജ്ജിക്കേണ്ടത് നിങ്ങളാണ്.ഞങ്ങളല്ല.

പ്രതികരിക്ക്, പ്രതികരിക്ക് എന്ന് പിന്നാലെ നടന്നു പറയുന്ന ഊളകളോടാണ് അടുത്തു പറയാൻ പോകുന്നത്. ആണാണെന്നു പറഞ്ഞു ഞെളിഞ്ഞു നടക്കുന്ന നിങ്ങടെയെല്ലാം ഉള്ളിലിരിപ്പ് ഇതു തന്നെയാണ്. ഇതിനു പിന്നാലെ നടന്ന് പ്രതികരിക്കാൻ സൗകര്യപ്പെടില്ല. പ്രതികരിക്ക് എന്നു പറയുന്നവനെ ആ നിമിഷം അടിച്ചു പുറത്തു കളയും. വേറെ ജോലികളുണ്ട്. ലജ്ജിക്കേണ്ടത് നിങ്ങളാണ് ഞങ്ങളല്ല, .