രമ്യ ഹരിദാസ് കവിത കട്ട് എഴുതി മാനം കളഞ്ഞവളല്ല; യു.ഡി.എഫിന് എതിരെയുള്ള ദീപ നിശാന്തിന്റെ ഫെയ്‌സ്ബുക്ക് പോസ്റ്റ് സ്വന്തമാണോ, അതോ ‘ചിത്രഗുപ്തന്‍’ നല്‍കിയതാണോ എന്ന് യൂത്ത് കോണ്‍ഗ്രസ്

രമ്യ ഹരിദാസ് കവിത കട്ട് എഴുതി മാനം കളഞ്ഞവളല്ല; യു.ഡി.എഫിന് എതിരെയുള്ള ദീപ നിശാന്തിന്റെ ഫെയ്‌സ്ബുക്ക് പോസ്റ്റ് സ്വന്തമാണോ, അതോ ‘ചിത്രഗുപ്തന്‍’ നല്‍കിയതാണോ എന്ന് യൂത്ത് കോണ്‍ഗ്രസ്

സ്വന്തംലേഖകൻ

കോട്ടയം : ആലത്തൂര്‍ മണ്ഡലത്തിലെ യുഡിഎഫ് സ്ഥാനാര്‍ത്ഥി രമ്യ ഹരിദാസിനെ പരിഹസിച്ച് ഫെയ്സ്ബുക്ക് പോസ്റ്റിട്ട അധ്യാപികയായ ദീപ നിശാന്തിനെ കടുത്ത ഭാഷയില്‍ വിമര്‍ശിച്ച് യൂത്ത് കോണ്‍ഗ്രസ് നേതാവ് റെജില്‍ ചന്ദ്രന്‍ മാക്കില്‍.
ഇടതുപക്ഷ രാഷ്ട്രീയം കപടമുഖം ചാര്‍ത്തിയ ചിരിയല്ല രമ്യയുടേത്. കസവിട്ട സാരികളുടെ കുടമാറ്റമല്ല അവളുടെ വസ്ത്രരീതി. കറ്റാര്‍വാഴ കുഴമ്പിട്ട് കൈതപ്പൂ ചൂടിയ മുടിയല്ല രമ്യയുടേത്. അവളുടെ നിറം വെയിലു കൊള്ളാതെ വെളുപ്പിച്ച് എടുത്തുമല്ല. അവളുടെ ഉടല്‍ ക്യാറ്റ് വോക്കില്‍ ശീലിച്ചതുമല്ല. അവളൊരു സവര്‍ണ്ണ സ്വരൂപ ബിംബമല്ല. സര്‍വോപരി അവളാരുടെയും ഒരു വരി കവിത കട്ട് എഴുതി മാനം കളഞ്ഞവളുമല്ലെന്ന് റെജില്‍ പറയുന്നു.

റെജില്‍ മക്കുട്ടിയുടെ ഫെയ്സ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണരൂപം,
ദീപ നിശാന്ത് എന്ന കവിതാ മോഷ്ടാവിനോട് ചില ചോദ്യങ്ങള്‍..

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

രമ്യ ഹരിദാസ് പാട്ടുപാടി വോട്ടുചോദിക്കുമ്പോള്‍ ദീപയുടെ ഏത് ഭാഗത്താണ് കുരു പൊട്ടുന്നത്. രമ്യ രമ്യമായി പ്രചാരണം നടത്തുമ്പോള്‍ ദീപയുടെ ഏത് ഹര്‍മ്യമാണ് പൊളിഞ്ഞു വീഴുന്നത്. പറയണം കുളിര്‍ മിസ്സേ… ഇടതുപക്ഷ രാഷ്ട്രീയം കപടമുഖം ചാര്‍ത്തിയ ചിരിയല്ല രമ്യയുടേത്. കസവിട്ട സാരികളുടെ കുടമാറ്റമല്ല അവളുടെ വസ്ത്രരീതി. കറ്റാര്‍വാഴ കുഴമ്പിട്ട് കൈതപ്പൂ ചൂടിയ മുടിയല്ല രമ്യയുടേത്. അവളുടെ നിറം വെയിലുകൊള്ളാതെ വെളുപ്പിച്ച് എടുത്തുമല്ല. അവളുടെ ഉടല്‍ ക്യാറ്റ് വോക്കില്‍ ശീലിച്ചതുമല്ല. അവളൊരു സവര്‍ണ്ണ സ്വരൂപ ബിംബമല്ല. സര്‍വോപരി അവളാരുടെയും ഒരു വരി കവിത കട്ട് എഴുതി മാനം കളഞ്ഞവളുമല്ല. അവള്‍- ഗാന്ധിജി സ്നേഹത്തോടെ, അനുകമ്പയോടെ, അതിലേറെ അഭിമാനത്തോടെ ഈ നാടിന്റെ നെഞ്ചോട് ചേര്‍ത്തു വിളിച്ച ഹരിജനങ്ങളില്‍ ഒരുവളാണ്.. അവളെകുറിച്ച് ഇനി ഒരക്ഷരം മോശം പറഞ്ഞാല്‍ അവനവന്റെ കുഴികുത്തല്‍ ആയിത്തീരും ദീപേ…
ഇടതുപക്ഷം ചേര്‍ന്ന് നടന്നാല്‍ ഹൃദയപക്ഷമെന്നു സഖാക്കളെ പറ്റിക്കാം. ഞങ്ങള്‍ക്ക് അത് കപടപക്ഷവും ഉദരനിമിത്തവും ആയിട്ടേ കാണാന്‍ ആകു. ഭൂതകാലത്തെ കുളിരല്ല, വര്‍ത്തമാന കാലത്തെ ചൂടാണ് രാഷ്ട്രീയം. അല്ലാതെ ഭാവി ഓര്‍ത്തുള്ള വിറയലല്ല.ഒരു കാര്യം കൂടി പറയാം. മാന്യമായ മറുപടി ലഭിക്കണമെങ്കില്‍ മാന്യമായി സംസാരിക്കുക. അല്ലെങ്കില്‍ ഞങ്ങള്‍ വേറെ ആളെ വിളിക്കും. പിന്നെ ‘മീരാ’വിലാപം നടത്തി ആളെ കൂട്ടരുത്.പറ്റിയത് പറ്റി, ഒന്നുല്ലേലും ഒരു ടീച്ചര്‍ ആണെന്നല്ലേ വെപ്പ്. സത്യം പറ ടീച്ചര്‍, രമ്യ ഹരിദാസിനെതിരെയുള്ള പോസ്റ്റ് സ്വന്തമായി എഴുതിയതാണോ അതോ….. ഇനി ആ ‘ചിത്രഗുപ്തന്‍’ എങ്ങാനും…?? സത്യം പറഞ്ഞോ ഇല്ലേല്‍ കുളിരൊക്കെ നിമിഷങ്ങള്‍ കൊണ്ട് മലരാകും, മറക്കണ്ട..