video
play-sharp-fill

ഫെയ്‌സ്ബുക്ക് പരിചയത്തിന്റെ പേരിൽ പെൺകുട്ടിയെ വീട്ടിൽ നിന്നും തട്ടിക്കൊണ്ടു പോയി പീഡിപ്പിച്ചു; പീഡനത്തിന് ഇരയായത് മണർകാട് സ്വദേശിയായ പെൺകുട്ടി; രണ്ടു യുവാക്കൾ അറസ്റ്റിൽ

ഫെയ്‌സ്ബുക്ക് പരിചയത്തിന്റെ പേരിൽ പെൺകുട്ടിയെ വീട്ടിൽ നിന്നും തട്ടിക്കൊണ്ടു പോയി പീഡിപ്പിച്ചു; പീഡനത്തിന് ഇരയായത് മണർകാട് സ്വദേശിയായ പെൺകുട്ടി; രണ്ടു യുവാക്കൾ അറസ്റ്റിൽ

Spread the love

ക്രൈം ഡെസ്‌ക്

മണർകാട്: ഫെയ്‌സ്ബുക്കിലൂടെ പരിചയപ്പെട്ട പെൺകുട്ടിയെ തട്ടിക്കൊണ്ടു പോയി വിവിധ സ്ഥലങ്ങളിൽ എത്തിച്ച് പീഡനത്തിന് ഇരയാക്കിയ രണ്ടു യുവാക്കൾ പൊലീസ് പിടിയിലായി. ചെത്തിപ്പുഴ വടക്കേക്കര റെയിൽവേ ഗേറ്റ് മള്ളാത്ത് താഴെ അഖിൽ ജയകുമാർ (19), മണർകാട് മാലം മഞ്ഞാടിയിൽ ബിബിൻ (19) എന്നിവരെയാണ് പൊലീസ് അറസ്റ്റ് ചെയ്തത്. ഫെയ്‌സ്ബുക്കിലൂടെ പരിചയപ്പെട്ട് പ്രായപൂർത്തിയായ പെൺകുട്ടിയെ കാറിൽ കൊണ്ടു പോയി വിവിധ സ്ഥലങ്ങളിൽ വച്ച് പ്രതികൾ പീഡിപ്പിക്കുകയായിരുന്നുവെന്നാണ് പൊലീസ് കണ്ടെത്തിയിരിക്കുന്നത്. ഇരുവർക്കുമെതിരെ പോക്‌സോ നിയമപ്രകാരം പൊലീസ് കേസെടുത്തിട്ടുണ്ട്. ഇരുവരെയും കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.
മൂന്നു മാസം മുൻപാണ് ഇരുവരും മണർകാട് സ്വദേശിയായ പെൺകുട്ടിയെ പരിചയപ്പെടുന്നത്. തുടർന്ന് ഫെയ്‌സ്ബുക്ക് ചാറ്റിലൂടെ ഇവർ സുഹൃത്തുക്കളായി. പിന്നീട്, നേരിട്ട കാണണമെന്ന് പെൺകുട്ടിയോട് ഇവർ ആവശ്യപ്പെടുകയായിരുന്നു. ഇതേ തുടർന്നാണ് ഇവർ പെ്ൺകുട്ടിയെ വിളിച്ചു വരുത്തിയത്.
പ്രണയം നടിച്ച ശേഷം വിദ്യാർത്ഥിനിയെ കോട്ടയം, കൊച്ചി എന്നിവിടങ്ങളിലെത്തിച്ചു പീഡിപ്പിക്കുകയായിരുന്നുവെന്നു പൊലീസ് പറഞ്ഞു.സിഐ കെ.ഷിജി, എസ്ഐ ആർ. വിനോദ് എന്നിവരുടെ നേതൃത്വത്തിൽ നടത്തിയ അന്വേഷണത്തിലാണ് യുവാക്കൾ പിടിയിലായത്. പെൺകുട്ടി പീഡനത്തിന് ഇരയായതായി വൈദ്യപരിശോധനയിൽ തെളിഞ്ഞെന്നു പൊലീസ് പറഞ്ഞു. പോക്സോ നിയമ പ്രകാരം കേസെടുത്ത യുവാക്കളെ കോട്ടയം ജുഡീഷ്യൽ ഫസ്റ്റ് ക്ലാസ് മജിസ്ട്രേട്ട് കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.