ഫേസ്ബുക്ക് ഗ്രൂപ്പിൽ നിന്നും പുറത്താക്കിയതിന് അഡ്മിന്റെ വീട് തല്ലിത്തകർത്തു. 15 പേരെ പൊലീസ് അറസ്റ്റുചെയ്തു
സ്വന്തം ലേഖകൻ
ഓയൂർ: ഫേസ്ബുക്ക് ഗ്രൂപ്പിൽ നിന്നും പുറത്താക്കിയ തർക്കം വീടാക്രമണത്തിലേക്ക്. ഗ്രൂപ്പ് അഡ്മിൻമാരിൽ ഒരാളുടെ ബന്ധുവിൻറെ വീടിനു നേരെയാണ് ആക്രമണം നടന്നത്. ഗുണ്ടാസംഘം വാൾ ചുഴറ്റുകയും മാരകായുധങ്ങൾ കാട്ടി ഭീകരാന്തരീക്ഷം സൃഷ്ടിക്കുകയും ചെയ്തു. നാട്ടുകാർ വിവരം അറിയിച്ചതിനെ തുടർന്ന് സ്ഥലത്ത് എത്തിയ പൊലീസ് ആയുധങ്ങൾ സഹിതം 15 അംഗ സംഘത്തെ അറസ്റ്റ് ചെയ്തു.
സംഭവത്തിൽ പോലീസ് വിശദീകരണം ഇങ്ങനെ: ഫേസ്ബുക്കിലെ ഒരു ഗ്രൂപ്പാണ് പ്രണയമഴ. ഇതിൻറെ അഡ്മിൻമാരായിരുന്നു ഒന്നാം പ്രതി രാഹുലും സുഹൃത്തായ മുളയറച്ചാൽ തേമ്പാംവിള ചിറവട്ടികോണത്തു വീട്ടിൽ നൗഷാദും. ഇവർ തമ്മിലുള്ള തർക്കത്തെ തുടർന്നു ഗ്രൂപ്പിൽ നിന്നു രാഹുലിനെ നിഷാദ് ഒഴിവാക്കുകയും ഇതു ഫോണിൽ ചോദ്യം ചെയ്ത സുഹൃത്തായ പ്രജീഷിനെ അസഭ്യം പറയുകയും ചെയ്തു.
Whatsapp Group 1 | Whatsapp Group 2 |Telegram Group
തുടർന്ന് ഈ സംഭവം ചോദിക്കാനായി പ്രതികളായ സംഘം വാളുകൾ, ഇരുമ്പ് വടി, കമ്പി എന്നീ മാരകായുധങ്ങളുമായി നിഷാദിന്റെ വീട്ടിൽ എത്തുകയായിരുന്നു. നിഷാദ് സ്ഥലത്ത് ഇല്ലായിരുന്നതിനാൽ നിഷാദിന്റെ ബന്ധുവീട്ടിൽ എത്തി ഭീകരാന്തരീക്ഷം സൃഷ്ടിക്കുകയായിരുന്നു. പ്രതികളെ റിമാൻഡ് ചെയ്തു.