ഫാറ്റി ലിവര്‍;ശരീരം കാണിക്കുന്ന ഈ ലക്ഷണങ്ങള്‍ അവഗണിക്കരുത്

Spread the love

കരളില്‍ കൊഴുപ്പ് അടിഞ്ഞ് കൂടുന്ന രോഗാവസ്ഥയാണ് ഫാറ്റി ലിവര്‍. അമിത വണ്ണം, ടൈപ്പ് 2 പ്രമേഹം, അമിതമായ മദ്യപാനം എന്നിങ്ങനെ ഫാറ്റി ലിവറിന്‍റെ സാധ്യത വര്‍ധിപ്പിക്കുന്ന ഘടകങ്ങള്‍ നിരവധിയാണ്.

video
play-sharp-fill

ഫാറ്റി ലിവര്‍ രോഗത്തിന്‍റെ അവസാന ഘട്ടത്തില്‍ രോഗി കരള്‍ വീക്കം അഥവാ ലിവര്‍ സിറോസിസിലേക്ക് എത്തിച്ചേരുന്നു. ഈ ഘട്ടത്തില്‍ കരളിലെ ആരോഗ്യകരമായ കോശങ്ങള്‍ക്ക് പകരം സ്കാര്‍ ടിഷ്യു വരികയും ഈ അവയവത്തിന്‍റെ പ്രവര്‍ത്തനം നിലയ്ക്കുകയും ചെയ്യുന്നു.

കരള്‍ പ്രവര്‍ത്തനം നിലയ്ക്കുന്ന ഘട്ടത്തില്‍ ശരീരത്തിന്‍റെ ഇനി പറയുന്ന ഇടങ്ങളില്‍ വേദന അനുഭവപ്പെടാമെന്ന് ഡോക്ടര്‍മാര്‍ പറയുന്നു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

കരള്‍ രോഗം മൂര്‍ച്ഛിക്കുന്നതോടെ വേദനയും അധികരിക്കും. വയറിന്‍റെ മുകളില്‍ വലത് വശത്തായി വാരിയെല്ലുകള്‍ക്ക് അടിവശത്താണ് വേദന ഉണ്ടാകുക. ഇതിന് പുറമേ പുറത്തും സന്ധികളിലും കരള്‍വീക്കമുള്ളവര്‍ക്ക് വേദന അനുഭവപ്പെടാം.

വീങ്ങിയിരിക്കുന്ന കരള്‍ തോളിലേക്ക് ബന്ധിക്കപ്പെട്ടിരിക്കുന്ന നാഡീവ്യൂഹങ്ങളെ ഉത്തേജിപ്പിക്കുന്നതാണ് തോള്‍വേദനയ്ക്കും കഴുത്ത് വേദനയ്ക്കും കാരണമാകുന്നതെന്ന് കാന്‍സര്‍ റിസര്‍ച്ച് യുകെ വെബ്സൈറ്റ് ചൂണ്ടിക്കാട്ടുന്നു. ഇതിന് പുറമേ ചില രോഗികളില്‍ കണങ്കൈക്കും വേദന ഉണ്ടാകാറുണ്ടെന്ന് ഡോക്ടര്‍മാര്‍ പറയുന്നു.

കരളില്‍ കൊഴുപ്പടിഞ്ഞ് തുടങ്ങി അഞ്ച് വര്‍ഷത്തിനകമാണ് സാധാരണ ലക്ഷണങ്ങള്‍ പ്രകടമായി തുടങ്ങുക. ചിലര്‍ക്ക് 20-30 വര്‍ഷങ്ങളൊക്കെ ഇതിന് വേണ്ടി വരാറുണ്ട്. വയര്‍വേദന, മനംമറിച്ചില്‍, ഭാരനഷ്ടം, ചര്‍മത്തിന്‍റെയും കണ്ണുകളുടെയും നിറം മഞ്ഞയാകല്‍, വീര്‍ത്ത കാലുകള്‍, അമിതമായ ക്ഷീണം പോലുള്ള ലക്ഷണങ്ങള്‍ ശ്രദ്ധയില്‍പ്പെട്ടാല്‍ ഡോക്ടറെ കണ്ട് ആവശ്യമെങ്കില്‍ ലിവര്‍ ഫങ്ഷന്‍ ടെസ്റ്റിന് വിധേയരാകേണ്ടതാണ്.

ആരോഗ്യകരമായ ഭക്ഷണക്രമവും നിത്യവുമുള്ള വ്യായാമവും നിയന്ത്രിതമായ ശരീരഭാരവുമെല്ലാം കരള്‍ രോഗങ്ങള്‍ വരാതിരിക്കാന്‍ സഹായിക്കും.