ഫാറ്റി ലിവർ അത്ര നിസ്സാരക്കാരനല്ല ; മദ്യപിക്കാത്തവരിലെ ഫാറ്റി ലിവറിന് കാരണം ഇവ; ഒഴിവാക്കാൻ ഇക്കാര്യങ്ങള്‍ ശ്രദ്ധിക്കുക

Spread the love

 

കരളിൽ കൊഴുപ്പ് അടിഞ്ഞ് കൂടുന്ന രോഗമാണ് ഫാറ്റി ലിവർ.അമിത വണ്ണം , അലസമായ ജീവിതശൈലി എന്നിവയെല്ലാം രോഗ സാധ്യത വർധിപ്പിക്കുന്നു. രണ്ട് താരം ഫാറ്റി ലിവർ രോഗങ്ങളാണ് ഉള്ളത്. മദ്യപാനത്താൽ ഉണ്ടാകുന്ന ആൽക്കഹോളിക് ഫാറ്റി ലിവർ ഡിസീസും (AFLD) നോൺ ആൽക്കഹോളിക് ഫാറ്റി ലിവർ ഡിസീസും (NAFLD).

video
play-sharp-fill

അനിയന്ത്രിതമായ പ്രമേഹം, അമിതവണ്ണം, ഉയര്‍ന്ന കൊളസ്ട്രോള്‍ തുടങ്ങിയവയൊക്കെ മദ്യപിക്കാത്തവരിലെ ഫാറ്റി ലിവറിന് വഴിയൊരുക്കുന്ന ഘടകങ്ങളാണ്.

ഇപ്പോള്‍ ഫാറ്റി ലിവർ വലിയ പ്രശ്നമായി മാറിയിരിക്കുകയാണ്. രക്തത്തിലെ കൊഴുപ്പിനെ സംസ്കരിക്കാനുള്ള കരളിന്റെ ശേഷി കുറയുന്ന രോഗമാണ് ഫാറ്റി ലിവർ.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

അനിയന്ത്രിതമായ പ്രമേഹം, അമിതവണ്ണം, ഉയര്‍ന്ന കൊളസ്ട്രോള്‍ തുടങ്ങിയവയൊക്കെ മദ്യപിക്കാത്തവരിലെ ഫാറ്റി ലിവറിന് വഴിയൊരുക്കുന്ന ഘടകങ്ങളാണ്.

സാധാരണ ഗതിയില്‍ ഫാറ്റി ലിവര്‍ അപകടകാരിയല്ല. എന്നാല്‍ ഒരാള്‍ക്ക്‌ ഫാറ്റി ലിവര്‍ എന്ന അവസ്‌ഥ ഉണ്ടായിരിക്കെ എല്‍.എഫ്‌.റ്റി-യില്‍ അപാകതകളുണ്ടാകയും ചെയ്‌താല്‍ ഭാവിയില്‍ അത്‌ ഗുരുതരമായ കരള്‍രോഗങ്ങള്‍ക്കും പ്രമേഹം, ഹൃദയാഘാതം തുടങ്ങിയ മറ്റു രോഗങ്ങള്‍ക്കും കാരണമായേക്കാം.

ഫാറ്റി ലിവര്‍ എന്ന രോഗത്തെ മരുന്നുകള്‍ കൊണ്ടു ചികിത്സിക്കാനാവില്ല. ഭക്ഷണം വ്യായാമ‌ങ്ങളിലൂടെ മാത്രമേ ചികിത്സിക്കാൻ പറ്റൂ. ഛര്‍ദി, കണ്ണ്, ത്വക്ക്, നഖം എന്നിവ മഞ്ഞ നിറമാകുന്നത് കരള്‍ രോഗത്തിന്റെ പ്രധാന ലക്ഷണങ്ങളിലൊന്നാണ്.

അടിവയറ്റില്‍ നീര് വരിക, വിശപ്പിലാതിരിക്കുക തുടങ്ങിയവയും ഇതിന്റെ ലക്ഷണങ്ങളാണ്. ഫാറ്റി ലിവർ ഒഴിവാക്കാൻ ഇവ ശീലമാക്കുന്നത് നല്ലതാണ്. ഫാറ്റി ലിവറിന് ഏറ്റവും നല്ലതാണ് ഗ്രീൻ ടീ. ദിവസവും 4 കപ്പ് ഗ്രീൻടീ കുടിക്കുന്നത് ശരീരഭാരം കുറയ്‌ക്കാനും ഏറെ നല്ലതാണ്.

ഫാറ്റി ലിവർ അകറ്റാനുള്ള മറ്റൊരു മാർഗമാണ് ചെറുനാരങ്ങ. വിറ്റാമിൻ സി ധാരാളം അടങ്ങിയ ഒന്നാണ് ചെറുനാരങ്ങ. ചെറുചൂടുവെള്ളത്തില്‍ അല്‍പം നാരങ്ങനീരും തേനും ചേർത്ത് കുടിക്കുന്നത് ഫാറ്റി ലിവർ അകറ്റാൻ നല്ലതാണ്. ഫാറ്റി ലിവറിന് ഏറ്റവും നല്ലതാണ് ഗ്രീൻ ടീ.

ദിവസവും 4 കപ്പ് ഗ്രീൻടീ കുടിക്കുന്നത് ശരീരഭാരം കുറയ്‌ക്കാനും ഏറെ നല്ലതാണ്.

എല്ലാ ആരോഗ്യപ്രശ്നങ്ങള്‍ക്കുമുള്ള പ്രതിവിധിയാണ് മഞ്ഞള്‍പ്പൊടി. ഫാറ്റി ലിവർ അകറ്റാൻ ഏറ്റവും നല്ലതാണ് മഞ്ഞള്‍ പൊടി. കാല്‍ ടീസ്പൂണ്‍ മഞ്ഞള്‍ പൊടി ചെറുചൂടുവെള്ളത്തിലിട്ട് കുടിക്കുന്നത് ഫാറ്റി ലിവർ മാറ്റാൻ നല്ലതാണ്. ജലദോഷം, ചുമ, എന്നിവയെ പ്രതിരോധിക്കാൻ മഞ്ഞള്‍ പൊടിയ്‌ക്ക് സാധിക്കും.