
കരളില്‍ അമിതമായി കൊഴുപ്പ് അടിഞ്ഞ് കൂടുന്നതിനെ തുടര്‍ന്നുണ്ടാകുന്ന രോഗാവസ്ഥയാണ് ഫാറ്റി ലിവര്‍ അഥവാ ഹെപാറ്റിക് സ്റ്റിയറ്റോസിസ്. പലപ്പോഴും ഈ രോഗത്തിന്‍റെ ലക്ഷണങ്ങള്‍ വ്യക്തമായി തിരിച്ചറിയാൻ പ്രയാസമാണ്. ഫാറ്റി ലിവർ രോഗത്തിന്‍റെ പ്രധാന സൂചനകള്‍ എന്തെല്ലാമാണെന്ന് നോക്കാം.
1. വയറുവേദനവയറിന്‍റെ വലതു ഭാഗത്ത് മുകളിലായി അനുഭവപ്പെടുന്ന വേദന, അസ്വസ്ഥത, വയറിലെ വീക്കം എന്നിവ ഫാറ്റി ലിവറിന്‍റെ ലക്ഷണങ്ങളാണ്.
2. ദഹന പ്രശ്നങ്ങള്‍ഛർദ്ദി, ഛർദ്ദിയാകാനുള്ള പ്രയാസം, നെഞ്ചെരിച്ചല്‍, അമ്ലത്വം എന്നിവ ഉള്‍പ്പെടുന്ന ദഹന പ്രശ്നങ്ങള്‍ ഫാറ്റി ലിവറിന്‍റെ ലക്ഷണമാകാം.
3. കൈ-കാലുകളിലെ നീര്കൈകളിലും കാലുകളിലും, മുഖത്തും നീര് കെട്ടലും, ചിലപ്പോള്‍ മുട്ടുവേദനയും ഫാറ്റി ലിവറിന്‍റെ സൂചനയായിരിക്കാം.

Whatsapp Group 1 | Whatsapp Group 2 |Telegram Group
4. വയറിന് ഭാരം തോന്നുന്നത്അടിവയറ്റില്‍ ദ്രാവകം അടിഞ്ഞുകൂടല്‍, വയറിന് ഭാരം തോന്നല്‍ എന്നിവ നിസാരമായി കാണരുത്.
5. ചർമ്മത്തിലെ മാറ്റങ്ങള്‍ചർമ്മത്തിലെ ചെറിച്ചല്‍, മഞ്ഞ നിറം എന്നിവ ഫാറ്റി ലിവറിന്‍റെ ലക്ഷണങ്ങളായി കാണാം.
6. മൂത്രത്തിലെ മാറ്റങ്ങള്‍മൂത്രത്തിലെ നിറംമാറ്റവും കരള്‍ പ്രശ്നങ്ങളുടെ സൂചനയായി ഫാറ്റി ലിവറിനോട് ബന്ധപ്പെട്ടിരിക്കാൻ സാധ്യതയുണ്ട്.
7. അകാരണമായി ശരീരഭാരം കുറയുന്നത്വ്യത്യസ്ത കാരണം ഇല്ലാതെയും ശരീരഭാരം കുറയുന്നത് ശ്രദ്ധിക്കേണ്ട ലക്ഷണമാണ്.
8. അമിത ക്ഷീണംവിശപ്പില്ലായ്മ, അമിത ക്ഷീണം എന്നിവയെയും ലഘൂകരിക്കരുത്, ഇത് ഫാറ്റി ലിവറിന്‍റെ അടയാളമായിരിക്കാം.
ഫാറ്റി ലിവറിന് സമയമായുള്ള പരിചരണവും ജീവിതശൈലി മാറ്റങ്ങളും അത്യാവശ്യമാണ്.