ഫാറ്റി ലിവർ ആണോ നിങ്ങളുടെ പ്രശ്നം? പരിഹാരമുണ്ട്! ഈ മാര്‍ഗങ്ങള്‍ പിന്തുടരൂ..

Spread the love

രജ്യത്ത് ഫാറ്റിലിവർ റിപ്പോർട്ട് ചെയ്യുന്നവരുടെ എണ്ണം ദിനംപ്രതി കൂടി വരികയാണ്. കരളിൽ കൊഴുപ്പ് അടിഞ്ഞു കൂടുന്നതു മൂലം ഉണ്ടാകുന്ന രോഗാവസ്ഥയാണ് ഫാറ്റി ലിവർ ഡിസീസ്.

സ്ത്രീകളെക്കാൾ പുരുഷന്മാർക്കാണ് രോഗസാധ്യത കൂടുതൽ. പോഷകക്കുറവും ജീവിതശൈലിയും രോഗസാധ്യത കൂട്ടും. രാവിലത്തെ ദിനചര്യകളിൽ മാറ്റം വരുത്തുന്നത് രോഗം വരാനുള്ള സാധ്യത കുറയ്ക്കാന്‍ സഹായിക്കും. കരളിന് ആരോഗ്യമേകുന്ന പ്രവൃത്തികൾ ചെയ്ത് ദിവസം തുടങ്ങുന്നത് കൊഴുപ്പ് അടിഞ്ഞുകൂടുന്നതിനെ തടയാനും കരളിന്റെ പ്രവർത്തനവും മൊത്തത്തിലുള്ള ആരോഗ്യവും മെച്ചപ്പെടുത്താൻ സഹായിക്കും.

ഫാറ്റി ലിവർ മാറ്റിയെടുക്കാൻ ഈ മാർഗ്ഗങ്ങളൊന്ന് ചെയ്തു നോക്കൂ.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

നാരുകള്‍ അടങ്ങിയ ഭക്ഷണം
നാരുകള്‍ അടങ്ങിയ ഭക്ഷണം ദഹനത്തെ സഹായിക്കുന്നു. കൂടാതെ, വീക്കം കുറയ്ക്കുകയും, ശരീരത്തിലെ അധിക ഹോർമോണുകളെ പുറന്തള്ളാൻ സഹായിക്കുകയും ചെയ്യുന്നു. ഇവയെല്ലാം ഫാറ്റി ലിവർ മാറ്റിയെടുക്കുന്നതില്‍ നിർണായകമാണ്. ചിയ വിത്തുകള്‍, കടല, പയർ വർഗങ്ങള്‍, ബ്രോക്കോളി എന്നീ ഭക്ഷണങ്ങള്‍ കരളിന്റെ ആരോഗ്യത്തിന് കഴിക്കാം.

പഞ്ചസാര ഒഴിവാക്കാം
ശരീരഭാരം വർധിപ്പിക്കുന്നതില്‍ വലിയ പങ്കുണ്ട് പഞ്ചസാരയ്ക്ക്. കരളില്‍ നേരിട്ട് കൊഴുപ്പായി സംഭരിക്കപ്പെടുന്നവയാണ് ഫ്രക്ടോസ് അപകടകാരിയാണ്. അതിനാല്‍, പാക്കറ്റിലാക്കിയ ജ്യൂസുകള്‍, ഫ്ലേവർ ചേർത്ത യോഗർട്ട്, എനർജി ബാറുകള്‍ എന്നിവ ഭക്ഷണത്തില്‍ നിന്ന് ഒഴിവാക്കാം.

കൂടാതെ, സംസ്കരിച്ച ലഘുഭക്ഷണങ്ങള്‍, ഡയറ്റ് സോഡകള്‍ എന്നിങ്ങനെ പഞ്ചസാര ഒളിഞ്ഞിരിക്കുന്ന ഭക്ഷണ പദാർഥങ്ങള്‍ ഒഴിവാക്കുന്നതും കരളിന്റെ ഭാരം കുറയ്ക്കാൻ സഹായിക്കും. ജ്യൂസുകള്‍ക്ക് പകരം പഴങ്ങള്‍ അതേപടി കഴിക്കുന്നതാണ് ആരോഗ്യത്തിന് നല്ലത്.

ഒമേഗ 3 കഴിക്കാം
ഒമേഗ-3 ഫാറ്റി ആസിഡുകള്‍ ശരീരത്തിലെ വീക്കം കുറയ്ക്കുകയും കരളില്‍ കൊഴുപ്പ് അടിഞ്ഞുകൂടുന്നത് തടയുകയും ചെയ്യുന്നു. കൊഴുപ്പുള്ള മത്സ്യങ്ങള്‍, ഫ്ലാക്സ് സീഡ് ഓയില്‍, വാള്‍നട്ട് എന്നിവ കഴിക്കാം. അതിനൊപ്പം, സംസ്കരിച്ച എണ്ണകളില്‍ നിന്നുള്ള ഒമേഗ-6 ന്റെ അമിതമായ ഉപയോഗം കുറയ്ക്കുന്നതും കരളിന്റെ ആരോഗ്യത്തെ മെച്ചപ്പെടുത്തും.

പോളിഫെനോളുകള്‍ ഔഷധംപോലെ
ബെറികള്‍, എക്സ്ട്രാ വിർജിൻ ഒലിവ് ഓയില്‍, മച്ച, മാതളനാരങ്ങ, മഞ്ഞള്‍ തുടങ്ങിയ ഭക്ഷണങ്ങളിലെ പോളിഫെനോളുകള്‍ കരളിനുള്ളിലെ ഓക്സിഡേറ്റീവ് സ്ട്രെസ് കുറയ്ക്കുകയും ഇൻസുലിൻ പ്രതിരോധം മെച്ചപ്പെടുത്തുകയും ചെയ്യുന്നു. ഇവ ഔഷധങ്ങളെപ്പോലെ പ്രവർത്തിക്കുകയും ഡിട്ടോക്സ് ആകാൻ കരളിനെ സഹായിക്കുകയും ചെയ്യുന്നു.

അമിതമായി സംസ്കരിച്ച ഭക്ഷണങ്ങള്‍ വേണ്ട
ശുദ്ധീകരിച്ച കാർബോഹൈഡ്രേറ്റുകള്‍, ട്രാൻസ് ഫാറ്റുകള്‍ എന്നിവ കരളിന് ദോഷം ചെയ്യുന്ന ചേരുവകളാണ്. അമിതമായി സംസ്കരിച്ച പാക്കറ്റ് ഭക്ഷണങ്ങളില്‍ ഇവ ധാരാളം അടങ്ങിയിട്ടുണ്ട്. കൊഴുപ്പ് കുറഞ്ഞ അഥവാ ഡയറ്റ് എന്ന് ലേബല്‍ ചെയ്ത പാക്കറ്റ് ഭക്ഷണങ്ങളേയും ശ്രദ്ധിക്കണം. പാക്ക് ചെയ്ത ലഘുഭക്ഷണങ്ങള്‍ക്ക് പകരം വറുത്ത നട്സ്, പുഴുങ്ങിയ കടല, അല്ലെങ്കില്‍ പഴങ്ങള്‍ എന്നിവ തിരഞ്ഞെടുക്കാം.

ഉറക്കം പ്രധാനം
ഉറക്കക്കുറവ് കരളിൻ്റെ ആരോഗ്യത്തെ പ്രതികൂലമായി ബാധിക്കും. ഇത് കരളില്‍ കൊഴുപ്പ് അടിഞ്ഞുകൂടുന്നതിന് കാരണമാവുകയും രോഗം കൂടുതല്‍ വഷളാക്കുകയും ചെയ്യും.