
എല്ലാ ദിവസവും ചിലപ്പോള്‍ നമ്മള് ഒരുപോലെ ഊര്‍ജസ്വലരായിരിക്കണം എന്നൊന്നുമില്ല. പക്ഷേ മിക്കവാറും ദിവസങ്ങളില്‍ ക്ഷീണമോ ഊര്‍ജക്കുറവോ ചുറുചുറുക്കില്ലായ്മയോ ആണെങ്കില്‍ അത് പ്രശ്നമാണ്.
ഒരു രാത്രി നല്ലതുപോലെ ഉറങ്ങി എണീറ്റിട്ടും ക്ഷീണം വിടാതെ ദിവസം മുഴുവന്‍ ഉറക്കം തൂങ്ങി നില്ക്കുന്ന അവസ്ഥ നിങ്ങള്‍ക്കുമുണ്ടോ? കാരണങ്ങള്‍ ഇവയുമാകാം.
മാനസികാരോഗ്യ പ്രശ്നങ്ങള്‍

Whatsapp Group 1 | Whatsapp Group 2 |Telegram Group
വിഷാദം, അമിത ഉത്കണ്ഠ, ബൈപോളാര്‍ ഡിയോഡര്‍ തുടങ്ങിയ പ്രശ്നങ്ങള്‍ നേരിടുന്നവര്‍ക്ക് സദാ ക്ഷീണം അനുഭവപ്പെട്ടേക്കാം. നല്ല ഉറക്കം കിട്ടാത്ത അവസ്ഥ, സന്തോഷിക്കാനോ പ്രതീക്ഷിക്കാനോ ഒന്നുമില്ലെന്ന തോന്നല്‍, സദാ ശൂന്യത, ആകുലത എന്നിവ തോന്നുന്നുണ്ടെങ്കില്‍ ഉടനെ വിദഗ്ധ സഹായം തേടേണ്ടതാണ്.
തൈറോയ്ഡ്, പിസിഒഎസ്
സദാ ക്ഷീണം തോന്നുന്നവര്‍ പിസിഒസ്, ഹൈപ്പോതൈറോയ്ഡിസം എന്നിവ ഇല്ലെന്ന് ഉറപ്പുവരുത്തണം. ഇവ ഉണ്ടെങ്കില്‍ മരുന്നും ജീവിതശൈലീ മാറ്റങ്ങളും ഉടനടി നടപ്പാക്കണം.
ക്രോണിക് ഫറ്റീഗ് സിന്‍ഡ്രോം
മ്യാല്‍ജിക് എന്‍സെഫലോമൈലൈറ്റിസ് അഥവാ ക്രോണിക് ഫറ്റീഗ് സിന്‍ഡ്രോം ഉണ്ടോയെന്ന് വിദഗ്ധരുടെ സഹായത്തോടെ പരിശോധിച്ച് ഉറപ്പുവരുത്തണം.
ഓട്ടോഇമ്മ്യൂണ്‍ ഡിസീസസ്
വാതം പോലുള്ള ഓട്ടോ ഇമ്മ്യൂണ്‍ ഡിസീസുകള്‍ ക്ഷീണത്തിന് കാരണമാകാറുണ്ട്. ക്ഷീണം മാത്രമല്ല ശരീരത്തിന്റെ പല ഭാഗങ്ങളിലുമുള്ള വേദന, മുന്‍പ് എളുപ്പം ചെയ്തിരുന്ന പല കാര്യങ്ങളും ചെയ്യാന്‍ കഴിയാതെ വരിക മുതലായ അവസ്ഥയുണ്ടെങ്കില്‍ ഉടന്‍ ഡോക്ടറെ കാണണം.
ഉറക്കക്കുറവ്
നന്നായി ഉറങ്ങിയാല്‍ മാത്രമേ ഊര്‍ജസ്വലരായി എഴുന്നേല്ക്കാന് സാധിക്കൂ. ഉറക്കം മുറിഞ്ഞുപോകുക, മണിക്കൂറുകളോളം കട്ടിലില്‍ കിടന്നിട്ടും ഉറക്കം വരാതിരിക്കുക, കാലങ്ങളായി നാല് മണിക്കൂറില്‍ താഴെ മാത്രം ഉറങ്ങുക, രാവിലെ സമയത്ത് നല്ല തലവേദനയുണ്ടാകുക മുതലായ അവസ്ഥകള്‍ ഉണ്ടെങ്കില്‍ ഡോക്ടറുടെ സേവനം തേടണം



