ഇടുക്കി: മകളെ പീഡിപ്പിച്ച പിതാവിന് 17 വർഷം കഠിന തടവ് വിധിച്ച് കോടതി. ഇടുക്കി ജില്ലയിലെ പൂമാല സ്വദേശിയായ 41 കാരനെ കോടതി ശിക്ഷിച്ചത്. പ്രതിക്ക് 17 വർഷത്തെ കഠിന തടവ് കൂടാതെ 1,50,000 രൂപ പിഴയും കോടതി ചുമത്തി. പൈനാവ് അതിവേഗ കോടതി വിധി പുറപ്പെടുവിച്ചത്.
2022 ലാണ് പ്രതി മകളെ പീഡിപ്പിച്ചത്.പെൺകുട്ടിയുടെ അമ്മ കുട്ടിയേയും അനുജത്തിയേയും വീട്ടിലാക്കി അയൽക്കൂട്ടത്തിന് പോയപ്പോഴാണ് സംഭവം നടന്നത്. അച്ഛൻ മുറിയിലേക്ക് വിളിച്ചുവരുത്തി കടന്നു പിടിച്ചു എന്നും ഇതിന് മുമ്പും പിതാവിൽ നിന്ന് മോശം അനുഭവം ഉണ്ടായി എന്നും കുട്ടി പൊലീസിന് മൊഴി നൽകി. സ്കൂൾ അധികൃതരാണ് പീഡനവിവരം പൊലീസിൽ അറിയിച്ചത്.
കേസിന്റെ വിചാരണ വേളയിൽ പെൺകുട്ടിയുടെ അമ്മ കൂറുമാറിയിരുന്നു. പിഴത്തുക കുട്ടിക്ക് നൽകണം എന്ന് കോടതി വിധിച്ചിട്ടുണ്ട്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group
Whatsapp Group 1 | Whatsapp Group 2 |Telegram Group