
കണ്ണൂര്‍ : ചെറുപുഴയില്‍ എട്ട് വയസുകാരിയെ ക്രൂരമായി മര്‍ദിച്ച പിതാവ് കസ്റ്റഡിയില്‍. ചെറുപുഴ പ്രാപൊയില്‍ സ്വദേശി ജോസ് ആണ് കസ്റ്റഡിയിലായിരിക്കുന്നത്.മര്‍ദനത്തിന്റെ ദൃശ്യങ്ങള്‍ സോഷ്യൽമീഡിയയിൽ ഉൾപ്പെടെ വ്യാപകമായി പ്രചരിക്കുകയാണ്, കഴിഞ്ഞ ദിവസം രാത്രിയാണ് ജോസ് മകളെ ക്രൂരമായി മര്‍ദിച്ചത്. എട്ട് വയസുകാരിയുടെ സഹോദരനാണ് മര്‍ദനത്തിന്റെ ദൃശ്യങ്ങള്‍ പകര്‍ത്തിയത്.
കുട്ടി അമ്മയോട് കൂടുതല്‍ അടുപ്പം കാണിക്കുന്നുവെന്ന വിചിത്രമായ ന്യായം പറഞ്ഞായിരുന്നു മര്‍ദനം. മാതാവ് കുറച്ചുകാലമായി വീട്ടില്‍ നിന്ന് മാറിയാണ് നില്‍ക്കുന്നത്. മര്‍ദന ദൃശ്യങ്ങള്‍ പുറത്തുവന്നതോടെ നാട്ടുകാരില്‍ ചിലര്‍ പൊലീസിന് പരാതി നല്‍കുകയായിരുന്നു.
നാട്ടുകാരുടെ പരാതിയുടെ അടിസ്ഥാനത്തില്‍ പൊലീസ് ഇന്നലെ രാത്രി ഇവരുടെ വീട്ടിലെത്തിയപ്പോള്‍ കുട്ടികള്‍ പിതാവിനെ സംരക്ഷിക്കുന്ന തരത്തിലാണ് മൊഴി നല്‍കിയത്. അമ്മ വീട്ടിലേക്ക് തിരിച്ചുവരുന്നതിന് വേണ്ടി ഒരു പ്രാങ്ക് വിഡിയോ എടുക്കുകയായിരുന്നു തങ്ങളെന്നാണ് കുട്ടികള്‍ പൊലീസിനോട് പറഞ്ഞത്. എന്നാല്‍ ക്രൂരമര്‍ദനം പ്രാങ്ക് വിഡിയോയെന്ന മൊഴി പൊലീസ് വിശ്വാസത്തിലെടുത്തിരുന്നില്ല. ഇത് ജോസ് കുട്ടികളെക്കൊണ്ട് നിര്‍ബന്ധിച്ച് പറയിച്ചതാകാമെന്നാണ് പൊലീസിന്റെ സംശയം. കേസില്‍ കൂടുതല്‍ ചോദ്യം ചെയ്യല്‍ നടന്നുവരികയാണ്.

Whatsapp Group 1 | Whatsapp Group 2 |Telegram Group