
കോഴിക്കോട് : മൂന്നാലിങ്കലിൽ പിതാവ് മകനെ കുത്തി പരിക്കേൽപ്പിച്ചു. പരിക്കേറ്റ മകനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
പള്ളിക്കണ്ടി സ്വദേശി യാസിൻ അറാഫത്തിനാണ് കുത്തേറ്റത്. സംഭവത്തിൽ യാസിൻറെ പിതാവ് അബൂബക്കർ സിദ്ദീഖിനെയും മറ്റൊരു മകൻ മുഹമ്മദ് ജാബിറിനെയും കസ്റ്റഡിയിലെടുത്ത് പൊലീസ്.
അതേസമയം, മകൻ യാസിൻ ആക്രമിക്കാൻ ശ്രമിച്ചപ്പോൾ താനും മകനും ചേർന്ന് പ്രതിരോധിച്ചതാണെന്നാണ് പിതാവിന്റെ മൊഴി.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group
Whatsapp Group 1 | Whatsapp Group 2 |Telegram Group
മകൻ നിരന്തരം പ്രശ്നമുണ്ടാക്കുന്നതിനെതിരെ പിതാവ് നേരത്തെ പൊലീസിനെ സമീപിച്ചിരുന്നു. കുത്തേറ്റ യാസിർ റാഫത്ത് നിരന്തര ശല്യക്കാരനായിരുന്നു എന്നാണ് നാട്ടുകാരും പറയുന്നത്. അബൂബക്കർ സിദ്ദീഖ് കോഴിക്കോട് ബീച്ചിന് സമീപം തട്ടുകട നടത്തുന്ന ആളാണ്. യാസിൻ അറാഫത്തിന്‍റെ വയറിനാണ് കുത്തേറ്റത്, പരിക്ക് സാരമുള്ളതല്ല.



