13കാരിയായ മകളെ രണ്ട് വർഷക്കാലം പീഡിപ്പിച്ചു: അച്ഛന് 88 വർഷം കഠിന തടവും പിഴയും വിധിച്ച് കോടതി

Spread the love

സ്വന്തം ലേഖകൻ

video
play-sharp-fill

മലപ്പുറം: 13 കാരിയായ മകളെ വർഷങ്ങളോളം ലൈം​ഗിക പീഡനത്തിന് ഇരയാക്കിയ അച്ഛന് 88 വർഷം കഠിന തടവ്. മഞ്ചേരി സ്വ​ദേശിക്കാണ് കോടതി ശിക്ഷ വിധിച്ചത്. എഴുപത്തയ്യായിരം രൂപ പിഴയും വിധിച്ചു. പിഴയടച്ചില്ലെങ്കില്‍ ഏഴ് മാസം സാധാരണ തടവിൽ കഴിയണം.

13 കാരിയായ മകളെ രണ്ടു വർഷക്കാലം ലൈംഗികാതിക്രമത്തിന് ഇരയാക്കി എന്നാണ് കേസ്. വിവിധ വകുപ്പുകൾ ചേർത്താണ് വിധി പ്രഖ്യാപിച്ചത്. മഞ്ചേരി ഫാസ്റ്റ് ട്രാക്ക് സ്‌പെഷ്യല്‍ കോടതി-2 ജഡ്ജി എസ് രശ്മി ആണ് ശിക്ഷ വിധിച്ചത്. പ്രതി പിഴ അടക്കുകയാണെങ്കില്‍ പിഴസംഖ്യ അതിജീവിതയ്ക്ക് നല്‍കുന്നതിനും ഉത്തരവായി.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group