പരേതനായ പിതാവിന്റെ കടം വീട്ടുവാൻ മക്കളുടെ ഉദ്യമം; 30 വര്‍ഷങ്ങള്‍ക്ക് മുൻമ്പ് പിതാവിന് ലഭിച്ച സഹായത്തിന്റെ കടം വീട്ടാന്‍, ആളെ കണ്ടെത്താനുള്ള പത്രപരസ്യം നൽകി മക്കൾ

പരേതനായ പിതാവിന്റെ കടം വീട്ടുവാൻ മക്കളുടെ ഉദ്യമം; 30 വര്‍ഷങ്ങള്‍ക്ക് മുൻമ്പ് പിതാവിന് ലഭിച്ച സഹായത്തിന്റെ കടം വീട്ടാന്‍, ആളെ കണ്ടെത്താനുള്ള പത്രപരസ്യം നൽകി മക്കൾ

സ്വന്തം ലേഖകൻ

30 വര്‍ഷങ്ങള്‍ക്ക് മുൻമ്പ് പിതാവിന് ലഭിച്ച സഹായത്തിന്റെ കടം വീട്ടാന്‍ പത്രപരസ്യം നല്‍കി മക്കള്‍. 1980 കളില്‍ ഗള്‍ഫില്‍ ഒരു റൂമില്‍ കഴിഞ്ഞിരുന്നയാളില്‍ നിന്നും ലഭിച്ച ധന സഹായത്തിന്റെ കടം വീട്ടാനാണ് അബ്ദുള്ള എന്ന തിരുവനന്തപുരം സ്വദേശിയുടെ മക്കള്‍ പത്രത്തില്‍ പരസ്യം നല്‍കിയിരിക്കുന്നത്.

‘എന്റെ പിതാവ് അബ്ദുള്ള ഗള്‍ഫില്‍ വെച്ച്‌ കൊല്ലം സ്വദേശി ലൂസിസിന്റെ കൈയ്യില്‍ നിന്നും കടമായി വാങ്ങിയ തുക തിരികെ നല്‍കാനുണ്ട്. ഇദ്ദേഹമോ ഇദ്ദേഹത്തിന്റെ അനുജന്‍ ബേബിയോ ഈ പരസ്യം ശ്രദ്ധയില്‍ പെട്ടാല്‍ ഉടന്‍ ബന്ധപ്പെടുക – നാസര്‍,’ എന്നാണ് പരസ്യം.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

സംഭവകഥയിങ്ങനെ,

1982 ല്‍ ഗള്‍ഫില്‍ പോയതാണ് ഹബീബുള്ള എന്ന അബ്ദുള്ള. ഓയില്‍ കമ്പനിയിലും പിന്നെ ക്വാറിയുമായിരുന്നു ജോലി. ഇടയ്ക്ക് ജോലി നഷ്ടപ്പെട്ട കാലത്ത് മുറിയില്‍ ഒപ്പമുണ്ടായിരുന്ന ലൂസിസ് പണം നല്‍കി അബ്ദുള്ളയെ സഹായിച്ചു. 1987 ഓടെ അബ്ദുള്ള നാട്ടിലേക്ക് മടങ്ങുകയും ചെറിയ ജോലികളുമായി ഇവിടെ തന്നെ കഴിയുകയും ചെയ്തു.

എന്നാല്‍ പിന്നീട് ബന്ധമറ്റു പോയ ലൂസിസിനെ കണ്ടെത്തി അന്നത്തെ കടം വീട്ടണമെന്ന് അബ്ദുള്ളയ്ക്ക് ആഗ്രഹമുണ്ടായിരുന്നു. താന്‍ മരിക്കുന്നതിന് മുൻമ്പ് ഈ കടം വീട്ടണമെന്ന് മക്കളോട് അബ്ദുള്ള പറയുകയും ചെയ്തു.

അന്ന് നവമാധ്യമങ്ങള്‍ വഴി അബ്ദുള്ളയുടെ മക്കള്‍ അറിയിപ്പ് നല്‍കിയെങ്കിലും ലൂസസിനെ കണ്ടെത്താനായില്ല. കഴിഞ്ഞ 23ാം തിയതി 83 കാരനായ അബ്ദുള്ള മരിക്കുകയും ചെയ്തു.

പിതാവിന്റെ ആഗ്രഹം സഫലീകരിക്കാനാണ് ഏഴ് മക്കള്‍ ഇപ്പോള്‍ പത്രപരസ്യം നല്‍കിയിരിക്കുന്നത്. പരസ്യം നവ മാധ്യമങ്ങളില്‍ ഇതിനകം വൈറലായിട്ടുണ്ട്. അതിനാല്‍ ആളെ കണ്ടെത്താനാവുമെന്ന പ്രതീക്ഷയിലാണ് ഇവര്‍. പരസ്യം കണ്ട് ഒരാള്‍ ഇവരെ വിളിച്ചു.

ലൂസിസിനെ അറിയാമെങ്കിലും ഇപ്പോള്‍ എവിടെയാണെന്ന് അറിയില്ലെന്നുമാണ് ഇദ്ദേഹം പറഞ്ഞത്. തിരുവനന്തപുരം ജില്ലയിലെ പെരുമാതുറ സ്വദേശിയാണ് അബ്ദുള്ള.