
ഭാര്യയുമായി വഴക്കിട്ട് മൂന്നു വയസ്സുകാരനായ മകനെ തൂമ്പാ കൊണ്ട് അടിച്ചു കൊലപ്പെടുത്തി; പിതാവ് അറസ്റ്റിൽ; കൊലപാതകത്തെക്കുറിച്ച് പൊലീസിന് വിളിച്ചറിയിച്ച് ഭാര്യ; കുട്ടിയുടെ മൃതദേഹം കണ്ടെടുത്തു
സ്വന്തം ലേഖകൻ
ലക്നൗ: ഭാര്യയുമായി വഴക്കിട്ട് മൂന്നു വയസ്സുകാരനായ മകനെ തൂമ്പാ കൊണ്ട് അടിച്ചു കൊന്ന് പിതാവ്. ഉത്തർപ്രദേശിലെ ഹൊസ്സെയിൻഗഞ്ചിലാണ് മനസാക്ഷിയെ മരവിപ്പിക്കുന്ന സംഭവം.
ഹൊസ്സെയ്ൻഗഞ്ച് പൊലീസ് സ്റ്റേഷൻ പരിധിയിലുള്ള ചിത്തിസാപൂർ ഗ്രാമത്തിൽ നിന്നുള്ള ചന്ദ്ര കിഷോർ ലോധി എന്നയാളാണ് തൂമ്പാ കൊണ്ട് മകനെ അതിക്രൂരമായി കൊലപ്പെടുത്തിയതെന്ന് പൊലീസ് വ്യക്തമാക്കി.
തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group
Whatsapp Group 1 | Whatsapp Group 2 |Telegram Group

”ബുധനാഴ്ച രാത്രിയാണ് ഇയാളും ഭാര്യയും തമ്മിൽ വഴക്കുണ്ടാകുന്നത്. വഴക്കിനൊടുവിൽ ഇയാൾ മകനെ തൂമ്പാ കൊണ്ട് ആക്രമിക്കുകയായിരുന്നു.” സർക്കിൾ ഓഫീസർ വീർസിംഗ് പറഞ്ഞു.
കൊലക്ക് ശേഷം മൃതദേഹം കുഴിച്ചു മൂടുകയും ചെയ്തു. ഇയാളുടെ ഭാര്യയാണ് കൊലപാതകത്തെക്കുറിച്ച് പോലീസിൽ വിവരമറിയിച്ചത്. പൊലീസ് മൃതദേഹം കണ്ടെടുക്കുകയും ലോധിയെ അറസ്റ്റ് ചെയ്യുകയും ചെയ്തു.
Third Eye News Live
0