
മകളുടെ മുറിയില്‍ ചെന്നത് സംസാരം കേട്ട്; അനീഷുമായി കൈയേറ്റമുണ്ടായി; മകളുടെ സുഹൃത്തിനെ പിതാവ് കൊലപ്പെടുത്തിയ സംഭവത്തില്‍ പ്രതിയുടെ മൊഴി തള്ളി പൊലീസ്
സ്വന്തം ലേഖിക
തിരുവനന്തപുരം: മകളുടെ സുഹൃത്തിനെ പിതാവ് കൊലപ്പെടുത്തിയ സംഭവത്തില്‍ കള്ളനാണെന്ന് കരുതി കുത്തിയതെന്ന പ്രതിയുടെ മൊഴി തള്ളി പൊലീസ്.
ഇന്നലെ പുലര്‍ച്ചെ നാല് മണിയോടെയായിരുന്നു സംഭവം. പേട്ട സ്വദേശി അനീഷ് ജോര്‍ജ് ആണ് അയല്‍വാസി സൈമണ്‍ ലാലയുടെ വീട്ടില്‍ കുത്തേറ്റ് മരിച്ചത്.
Whatsapp Group 1 | Whatsapp Group 2 |Telegram Group

അനീഷിനെ കുത്തിയ വിവരം സൈമണ്‍ തന്നെയാണ് പേട്ട പൊലീസ് സ്റ്റേഷനിലെത്തി അറിയിച്ചത്. കള്ളനാണെന്ന് കരുതി, പ്രാണരക്ഷാര്‍ത്ഥം കുത്തിയതാണെന്നായിരുന്നു ഇയാള്‍ പൊലീസിനോട് പറഞ്ഞത്.
എന്നാല്‍ ഈ മൊഴി പൊലീസ് തള്ളി. സൈമണിന്റെ മകളും അനീഷും സുഹൃത്തുക്കളാണ്, ഈ പെണ്‍കുട്ടിയെ കാണാനാകണം യുവാവ് വീട്ടിലെത്തിയതെന്ന നിഗമനത്തിലാണ് അന്വേഷണ സംഘം.
പുലര്‍ച്ചെ മകളുടെ മുറിയില്‍ നിന്ന് സംസാരം കേട്ടാണ് സൈമണ്‍ അങ്ങോട്ടേക്ക് ചെന്നത്. വാതിലില്‍ മുട്ടിയെങ്കിലും തുറന്നില്ല.
തുടര്‍ന്ന് ഇയാള്‍ ബലം പ്രയോഗിച്ച് കതക് തുറന്ന് അകത്തുകയറുകയായിരുന്നു. അനീഷുമായി കൈയേറ്റമുണ്ടായത്തോടെ പ്രതി യുവാവിനെ കത്തികൊണ്ട് കുത്തിയെന്നാണ് പൊലീസ് പറയുന്നത്.