രണ്ടിൽ കൂടുതൽ മക്കളുള്ളവർ തിരഞ്ഞെടുപ്പിൽ മത്സരിക്കരുത്; പഞ്ചായത്ത് തെരഞ്ഞെടുപ്പില്‍ മത്സരിക്കാൻ മകളെ കൊലപ്പെടുത്തി പിതാവ്; മറച്ചുവയ്ക്കാൻ നിരവധി നുണക്കഥകൾ; ഒടുവിൽ കുറ്റസമ്മതം

Spread the love

മുംബൈ: പഞ്ചായത്ത് തെരഞ്ഞെടുപ്പില്‍ മത്സരിക്കാൻ ആറുവയസുള്ള മകളെ കൊലപ്പെടുത്തി പിതാവ്.

video
play-sharp-fill

മഹാരാഷ്ട്ര നന്ദേദ് സ്വദേശി പാണ്ഡുരംഗ് ആണ് മകളെ കൊലപ്പെടുത്തിയത്. രണ്ടില്‍ കൂടുതല്‍ മക്കളുള്ളവർക്ക് തെരഞ്ഞെടുപ്പുകളില്‍ മത്സരിക്കാൻ കഴിയില്ല എന്ന് മഹാരാഷ്ട്രയില്‍ നിയമമുണ്ട്. ഇതേ തുടർന്നാണ് മൂന്നു മക്കളുള്ള പാണ്ഡുരംഗ് മകളെ കൊലപ്പെടുത്തിയത്.

ആറ് വയസുള്ള ഇരട്ടക്കുട്ടികളാണ് ആദ്യത്തേത്. ഇവരില്‍ ഒരാളായ പ്രാച്ചി എന്ന 6 വയസുകാരിയാണ് കൊല്ലപ്പെട്ടത്. പഞ്ചായത്ത് പ്രസിഡൻ്റ് ഗണേഷ് രാമചന്ദ്ര ഷിൻഡെയാണ് കുട്ടിയെ കൊല്ലാൻ ബുദ്ധി ഉപദേശിച്ചത്. ഇത് പ്രകാരം പാണ്ഡുരംഗ് കുട്ടിയെ തെലങ്കാനയിലെ നിസാമാബാദ് ജില്ലയിലേക്ക് കൊണ്ടുപോകുകയും കനാലില്‍ തള്ളിയിടുകയുമായിരുന്നു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

പിന്നാലെ അപകടമരണമാണെന്ന് വരുത്തിത്തീർക്കാൻ ശ്രമിക്കുകയും ചെയ്തു. പൊലീസ് നടത്തിയ ചോദ്യം ചെയ്യലില്‍ പാണ്ഡുരംഗ് നിരവധി നുണകളാണ് പറഞ്ഞത് എന്നാല്‍ ഒടുവില്‍ താനാണ് കുഞ്ഞിനെ കൊന്നത് എന്ന് സമ്മതിക്കുകയായിരുന്നു.