video
play-sharp-fill
വീട്ടുജോലി ചെയ്യാതെ ഗെയിം കളിച്ചിരുന്നതിൽ പ്രകോപിതനായ പിതാവ് 18 കാരിയായ മകളെ പ്രഷർ കുക്കർ കൊണ്ട് തലയ്ക്ക് അടിച്ചു കൊലപ്പെടുത്തി

വീട്ടുജോലി ചെയ്യാതെ ഗെയിം കളിച്ചിരുന്നതിൽ പ്രകോപിതനായ പിതാവ് 18 കാരിയായ മകളെ പ്രഷർ കുക്കർ കൊണ്ട് തലയ്ക്ക് അടിച്ചു കൊലപ്പെടുത്തി

 

ഗുജറാത്ത്‌: വീട്ടുജോലി ചെയ്യാതെ മൊബൈലിൽ ഗെയിം കളിച്ചുകൊണ്ടിരുന്ന മകളെ പിതാവ് പ്രഷർ കുക്കർ കൊണ്ട് അടിച്ചുകൊന്നു. ഹെതാലി (18) യാണ് പിതാവ് മുകേഷ് പർമറുടെ മർദനത്തിൽ കൊല്ലപ്പെട്ടത്. ഗുജറാത്ത് സൂറത്ത് ചൗക് ബസാറിലാണ് സംഭവം. വ്യാഴാഴ്ച അമ്മ ജോലിക്ക് പോയസമയത്താണ് കൊലപാതകം.

 

മകളോട് വീട്ടിലെ ജോലികൾ പൂർത്തിയാക്കാൻ നിർദേശിച്ചാണ് അമ്മ ജോലിക്ക് പോയത്. എന്നാൽ അത് അവഗണിച്ച് മകൾ ഫോണിൽ ഗെയിം കളിക്കുന്നത് തുടർന്നപ്പോഴാണ് അച്ഛൻ പ്രകോപിതനായത്. ഇരുവരും തമ്മിൽ വാക്കു തർക്കമുണ്ടാവുകയും തുടർന്ന് മുകേഷ് പ്രഷർ കുക്കർ ഉപയോഗിച്ച് തലയിലും ശരീരത്തിലും അടിക്കുകയായിരുന്നു.

 

നിലവിളികേട്ട് വീടിന് പുറത്ത് കളിച്ചുകൊണ്ടിരുന്ന സഹോദരൻ എത്തുകയും ചെയ്തു. ഉടൻ തന്നെ മാതാവിനെ വിളിച്ചിരുന്നു വരുത്തി മകളെ ആശുപത്രിയിലെത്തിച്ചെങ്കിലും മരണം സ്ഥിരീകരിച്ചിരുന്നു. അമ്മ ഗീതാബെന്നിന്റെ പരാതിയിൽ പിതാവിനെ പോലീസ് അറസ്റ്റ് ചെയ്തു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group