ഭാര്യയുമായുള്ള വഴക്കിനെ തുടർന്ന് മകളെ വാട്ടർ ടാങ്കിൽ എറിഞ്ഞു കൊലപ്പെടുത്തി ; സങ്കടം സഹിക്കാൻ കഴിയാതെ കുട്ടിയുടെ അമ്മയും സഹോദരിയും അതേ ടാങ്കിൽ ചാടി ആത്മഹത്യ ചെയ്‌തു

Spread the love

ഭാര്യയോടുള്ള ദേഷ്യത്തെ തുടർന്ന് മദ്യപാനിയായ ഭർത്താവ് മകളെ കൊലപ്പെടുത്തിയ സംഭവത്തിൽ സങ്കടം സഹിക്കാൻ കഴിയാതെ അമ്മയും സഹോദരിയും ആത്മഹത്യ ചെയ്‌തു. തമിഴ്‌നാട് കോയമ്പത്തൂരിലാണ് സംഭവം.

video
play-sharp-fill

ഒണ്ടിപുത്തൂർ എംജിആർ നഗർ നേസവലർ കോളനിയിലെ തങ്കരാജിൻ്റെ ഭാര്യ പുഷ്പ (35), മക്കളായ ഹരിണി (9), ശിവാനി (3) എന്നിവരാണ് മരണപ്പെട്ടത്.

അസിസ്റ്റൻ്റ് കമ്മീഷണർ പാർഥിബൻ്റെ നേതൃത്വത്തിൽ സിങ്കനല്ലൂർ പോലീസ് സ്ഥലത്തെത്തി യുവതിയുടെയും രണ്ട് കുട്ടികളുടെയും മൃതദേഹങ്ങൾ പുറത്തെടുത്തു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

തുടർന്ന് നടത്തിയ അന്വേഷണത്തിൽ ഭാര്യയുമായുള്ള വഴക്കിനെ തുടർന്ന് ഹരിണിയെ പത്തടി താഴ്ചയുള്ള ടാങ്കിലേക്ക് തള്ളിയിട്ട് കൊലപ്പെടുത്തുകയായിരുന്നു എന്ന് തങ്കരാജ് സമ്മതിച്ചു.

മകളെ തങ്കരാജ് ടാങ്കിൽ വലിച്ചെറിഞ്ഞു കൊലപ്പെടുത്തിയത് കണ്ട യുവതി വിഷാദത്തിലാവുകയും തുടർന്ന് മറ്റൊരു കുഞ്ഞിനേയും കൊണ്ട് അതേ ടാങ്കിൽ ചാടി  ജീവനൊടുക്കുകയായിരുന്നുവെന്ന് പൊലീസ് വ്യക്തമാക്കി.

പ്രതിക്കെതിരെ കൊലപാതകം, ആത്മഹത്യാ പ്രേരണ തുടങ്ങി വിവിധ വകുപ്പുകൾ ചുമത്തി പൊലീസ് കേസെടുത്തിട്ടുണ്ട്.