പ്രിയപ്പെട്ട ജോസച്ചാ, ഇത്ര തിടുക്കമായിരുന്നോ പോകാൻ…..? നന്നായി ഒരുങ്ങിയിരുന്നുവെന്നു കരുതട്ടെ; അന്തരിച്ച അൽഫോൻസാ കോളേജ് ബർസാറും അദ്ധ്യാപകനുമായിരുന്ന റവ. ഡോ. ജോസ് പുലവേലിനെപ്പറ്റി ഉറ്റ സുഹൃത്തും, കരൂർ പള്ളി വികാരിയുമായ റവ. ഡോ. ജോസ് തറപ്പേൽ എഴുതിയ കുറിപ്പ്…..!

Spread the love

കോട്ടയം: കഴിഞ്ഞ ഒന്നര വർഷമായി കരൂർ പള്ളിമേടയിലായിരുന്നു ഫാ. ജോസ് പുലവേലിലിൻ്റെ താമസം.. പുലവേലിൽ അച്ചനും, തറപ്പേൽ അച്ചനും തമ്മിലുണ്ടായിരുന്നത് സെമിനാരിക്കാലം മുതലുള്ള സൗഹൃദം…. പുലവേലിലച്ചൻ നിത്യതയിലേക്ക് യാത്രയാകുമ്പോൾ ജോസച്ചൻ അമേരിക്കയിലാണ്… അവിടെ നിന്ന് കാനഡയ്ക്കുള്ള യാത്രാമധ്യേയാണ് പ്രിയ സുഹൃത്തിൻ്റെ വേർപാട് അറിഞ്ഞത്.

അപ്പോൾ തന്നെ ബസ്സിലിരുന്ന് തറപ്പേലച്ചൻ കണ്ണീരിൽ ചാലിച്ചെഴുതിയ കുറിപ്പിൻ്റെ പൂർണ്ണരൂപം ഇവിടെ

പ്രിയമുള്ള ജോസച്ചാ,
ദൈവം അങ്ങേയ്ക്കായി ഒരുകിയിരിക്കുന്ന നീതിയുടെ കിരീടം സ്വീകരിക്കാൻ മുൻപേ യാത്രയാകുന്ന അച്ചന് കരൂർ ഇടവകാംഗങ്ങളുടെ പ്രണാമം.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

അപ്രതീക്ഷിതമായ ഈ വേർപാട് ഞങ്ങളെല്ലാവരുടെയും ഹൃദയത്തെ വേദനിപ്പിക്കുന്നു.

അല്ലെങ്കിലും ഞങ്ങളുടെ ഇടയിലേക്കുള്ള അച്ഛന്റെ വരവും അപ്രതീക്ഷിതമായിരുന്നല്ലോ. ചുരുങ്ങിയ സമയംകൊണ്ട് ഞങ്ങളേവരുടെയും മനസ്സിൽ ഒരിടം കണ്ടെത്താൻ അങ്ങേയ്ക്കു കഴിഞ്ഞു. എപ്പോഴും പുഞ്ചിരിക്കുന്ന ഒരു മുഖമേ അങ്ങയിൽ ഞങ്ങൾ കണ്ടിട്ടുള്ളു. ബലിയർപ്പിച്ചശേഷം സങ്കീർത്തിയിൽനിന്ന് ഇറങ്ങിവരുമ്പോൾ എല്ലാവർക്കുമായി പുഞ്ചിരി സമ്മാനിച്ച് അടുത്തുവരുന്നവരോടെല്ലാം ഹ്രസ്വ മായെങ്കിലും സംസാരിച്ചു പള്ളിമുറിയിലേക്കുള്ള പോക്ക് ഞങ്ങളുടെ മനസ്സിൽ തെളിഞ്ഞുനിൽക്കുന്നു.

2022 ജൂലൈ രണ്ടാം തീയതിയാണല്ലോ കരൂർ പള്ളിയിയിൽ അങ്ങ് സ്ഥിര താമസത്തിനായി വരുന്നത്. ഒരുപക്ഷെ ഞങ്ങൾക്കുകൂടി സ്നേഹം പകർന്നു യാത്രപറഞ്ഞു പിരിയുന്നതായിരുന്നു ദൈവനിച്ഛയം എന്ന് ഇപ്പോൾ ഞങ്ങൾ തിരിച്ചറിയുന്നു.
ഒന്നരവർഷത്തിനടുത്തുമാത്രമേ ഇവിടുണ്ടായിരുന്നുള്ളുവെങ്കിലും എന്നും ഞങ്ങളുടെ ഓർമ്മയിൽ സൂക്ഷിക്കാൻ മാത്രം അളവറ്റ സ്നേഹം അച്ഛൻ ഞങ്ങൾക്കു നൽകിയിട്ടുണ്ട്.

അൽഫോൻസാ കോളേജിലെ അധ്യാപകനെന്ന നിലയിലും ബർസാർ എന്നനിലയിലും പ്രവർത്തിക്കുമ്പോഴും വികാര്യച്ഛനോട് ചേർന്നുനിന്നുകൊണ്ട് ഞങ്ങളുടെ ആവശ്യങ്ങളിൽ വേണ്ട സഹായം നൽകാൻ അച്ചൻ സമയം കണ്ടെത്തിയിരുന്നു. പള്ളിയിലെ കർമങ്ങളിൽ മാത്രമല്ല കൂട്ടായ്മകളിലും സംഘടനകളിലും ചിലപ്പോൾ കമ്മിറ്റിയിൽപോലും പങ്കുകൊണ്ടതിനാൽ ഞങ്ങളുടെ മനസ്സിൽ അച്ചൻ ഒരു സഹവികാരിയായിരുന്നു.

അച്ഛന്റെ ബലിയർപ്പണം ഞങ്ങൾക്കിഷ്ടമായിരുന്നു. ചുരുങ്ങിയ വാക്കുകളിൽ അങ്ങ് നൽകിയിട്ടുള്ള വചന സന്ദേശങ്ങൾ അർത്ഥസമ്പുഷ്ടവും ചിന്തോദ്ദീപകവുമായിരുന്നല്ലോ.
.
അച്ചാ….. അച്ചൻ ഞങ്ങളെ ആവോളം സ്നേഹിച്ചു. ആ സ്നേഹം ഇനി ഞങ്ങൾ പ്രാർത്ഥനയായിമാത്രം തിരികെ നൽകുന്നു.
.
ദൈവ സന്നിധിയിൽ ഞങ്ങൾക്കുവേണ്ടി കൂടി മാധ്യസ്ഥം വഹിക്കാനാണല്ലോ അങ്ങ് നേരത്തെ യാത്രയാകുന്നത്. അച്ചന് കരൂർ ഇടവക കാംഗങ്ങളുടെ സ്നേഹ പ്രണാമം.
.
ഇരുപത്തെട്ടു വർഷത്തെ സൗഹൃദത്തിന്റെ പേരിൽ സ്വന്തമായി ചില വാക്കുകൾ ഞാൻ കുറിച്ചില്ലെങ്കിൽ ഇത് അപൂർണമാകുമല്ലോ……
എന്നോടൊപ്പം കരൂരു താമസിക്കാൻ പിതാവ് നിർദ്ദേശിച്ചപ്പോൾ അച്ചൻ വളരെ സന്തോഷത്തോടെയാണല്ലോ ഇവിടെയ്ക്കു വന്നത്. അല്ലെങ്കിലും നമ്മൾ തമ്മിൽ സെമിനാരി കാലം മുതൽ ഇന്നേവരെ ഒരു തർക്കങ്ങളോ ഇഷ് ക്കേടോ പിണക്കങ്ങളോ ഉണ്ടായിട്ടില്ലല്ലോ. പലപ്പോഴും ഇവിടെ അച്ചൻ comfort ആണെന്ന് എന്നോട് പറഞ്ഞിരുന്നു.
അവസാന നാളുകൾ അച്ചനോടൊപ്പം ഒന്നിച്ചു കഴിയാൻ സാധിച്ചതും ഒരു ഭാഗ്യമായി ഞാൻ കാണുന്നു.

ഒത്തിരിയേറെ പങ്കുവയ്ക്കാനുണ്ടെകിലും ഏതാനും കാര്യം മാത്രം ഞാനിവിടെ കുറിക്കട്ടെ.
എപ്പോഴും സന്തോഷവാനായിരുന്നല്ലോ….. .
. ആരോടും പിണങ്ങാനറിയില്ല……
. പണ്ഡിതൻ…….. വാഗ്മി…..
നല്ലൊരു വചന പ്രാഘോഷകൻ…….
. ഏത് വിഷയത്തെകുറിച്ചും സംസാരിക്കാനറിയാം…… ആശയങ്ങൾ പങ്കുവയ്ക്കാനുള്ള തന്മയത്വം…… ആരോടും പെട്ടന്ന് സൗഹൃദം കൂടാനറിയാം…..
അഹങ്കാരമില്ല…. മറ്റുള്ളവരെ പെട്ടന്ന് ഉൾകൊള്ളാനുള്ള കഴിവ്…. മറ്റുള്ളവർക് അവസരം നൽകുന്നതിലുള്ള താല്പര്യം….. നിഷ്കളങ്കമായ പെരുമാറ്റം…
പറയാനൊത്തിരിഏറെയുണ്ട്.

തങ്ങൾക്കു ബാച്ചുകരോടുള്ള സൗഹൃദവും മറ്റും പലപ്പോഴും നമ്മുടെ സംസാരങ്ങളിൽ വന്നിട്ടുണ്ടല്ലോ.
Batch കാർ ഒന്നിച്ചു രോഗിലെപനം നൽകി പ്രാർത്ഥിച്ചു യാത്രയാക്കാൻ ദൈവം പ്രത്യേകം അവസരമൊരുക്കി.
അച്ചനെക്കുറിച്ചു അരമയിൽനിന്നും മറ്റച്ചന്മാരിൽനിന്നുമൊക്കെ ഒത്തിരിയേറെ നല്ല കാര്യങ്ങൾ കേൾക്കാനിടയായിട്ടുണ്ട്.
ഒരു കാര്യം എന്നോട് സമ്മതിച്ചിരുന്നല്ലോ.. പഴേപോലെ ധ്യാനത്തിനും ക്ലാസുകൾക്കും തിരുന്നാൾ പ്രസംഗങ്ങൾ കുമൊക്കെ ഇനിയും സമയം കണ്ടെത്താമെന്ന്..ഒരുപക്ഷെ റിട്ടയർമെന്റിനു ശേഷമെന്നു കരുതിക്കാണും.

ആയുർവേദ ചികിത്സയ്ക്കായി പോയ നാളുകളിൽ ഒരിക്കൽ എന്നെ വിളിച്ചുപറഞ്ഞത് ഇപ്പോൾ ഞാൻ ഓർമിക്കുന്നു;
‘ഞാനിനി മൂന്നു മാസം കൂടിയേ ഉണ്ടാവൂവെന്നു’. ….ഇത്ര തിടുക്കമായിരുന്നോ പോകാൻ………
നന്നായി ഒരുങ്ങിയിരുന്നുവെന്നു കരുതട്ടെ

അച്ചാ,. നന്ദി യുണ്ട്……. കൂടെ വസിച്ചതിനു……. സഹായിച്ചതിനു…. സ്നേഹിച്ചതിനു….. ആശ്വസിപ്പിച്ചതിനു…. അറിവുകൾ പങ്കുവച്ചതിനു…..പ്രാർത്ഥിച്ചതിനു…..

നന്ദി യോടും പ്രാർത്ഥനയോടുംകൂടെ,
കരൂർപള്ളി വികാരി.