
തിരുവനന്തപുരം: മക്കൾ തമ്മിലുള്ള തർക്കം പരിഹരിക്കുന്നതിനിടയിൽ അച്ഛൻ കുഴഞ്ഞ് വീണ് മരിച്ചു.
വെഞ്ഞാറമൂട് അമ്പലംമുക്ക് ഗാന്ധിനഗർ സുനിതഭവനിൽ സുധാകരൻ (57) ആണ് മരിച്ചത്. സംഭവവുമായി ബന്ധപ്പെട്ട് മക്കളെ പൊലീസ് കസ്റ്റഡിയിലെടുത്തു.
ശനിയാഴ്ച്ചയായിരുന്നു സംഭവം. അമ്മ ജോലി പോയപ്പോൾ ആയിരുന്നു മക്കൾ തമ്മിൽ തർക്കം ഉണ്ടായത്. കുഴഞ്ഞു വീണ സുധാരെനെ ആശുപത്രിയിൽ എത്തിച്ചെങ്കിലും മരണപ്പെടുകയായിരുന്നു.
ഇവരുടെ വീട്ടിൽ തർക്കമുണ്ടാവുന്നത് സ്ഥിരമായിട്ടുള്ള കാര്യമാണെന്ന് പോലീസ് പറഞ്ഞു.