
സ്വന്തം ലേഖകൻ
ആലപ്പുഴ: ആലപ്പുഴയിലെ മാന്നാറിൽ നാലുവയസ്സുള്ള മകനെ കൊലപ്പെടുത്തി പിതാവ് ആത്മഹത്യ ചെയ്തു. മാന്നാർ കുട്ടംപേരൂർ കൃപാ സദനത്തിൽ മിഥുൻ കുമാറാണ് മകൻ നാല് വയസുള്ള ഡെൽവിൻ ജോണിനെ കൊലപ്പെടുത്തിയതിന് ശേഷം ജീവനൊടുക്കിയത്.
ഇന്ന് രാവിലെ മിഥുന്റെ അച്ഛനും അമ്മയും ഉണർന്നപ്പോഴാണ് കൊലപാതകവിവരം അറിയുന്നത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group
Whatsapp Group 1 | Whatsapp Group 2 |Telegram Group
തറയിൽ കിടക്കുന്ന നിലയിലായിരുന്നു നാലു വയസ്സുകാരന്റെ മൃതദേഹം കണ്ടെത്തിയത്. പിന്നീടാണ് മിഥുനെ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തിയത്. ഇന്നലെ രാത്രിയാണ് സംഭവം നടന്നതെന്നാണ് നിഗമനം.
മിഥുന്റെ ഭാര്യ വിദേശത്ത് നഴ്സ് ആയി ജോലി ചെയ്യുകയാണ്. കൊടുംക്രൂരതക്ക് പിന്നിലെ കാരണം എന്താണെന്ന് ഇതുവരെ വ്യക്തമായിട്ടില്ല. പൊലീസെത്തി നടപടികൾ പുരോഗമിക്കുകയാണ്.



