പത്തനംതിട്ടയിൽ ഏഴ് വയസ്സുകാരനെ കൊലപ്പെടുത്തിയ ശേഷം പിതാവ് ആത്മഹത്യ ചെയ്തു; കുട്ടിയെ വിഷം കൊടുത്തോ കഴുത്തിൽ കയർ മുറുക്കിയോ കൊലപ്പെടുത്തിയതെന്ന് പ്രാഥമിക നിഗമനം

Spread the love

സ്വന്തം ലേഖകൻ 

പത്തനംതിട്ട : അടൂർ ഏനാത്ത് ഏഴ് വയസ്സുകാരനെ കൊലപ്പെടുത്തിയ ശേഷം പിതാവ് ജീവനൊടുക്കി. തട്ടാരുപടി കൊട്ടാരം അമ്പലം റോഡിന് സമീപം താമസിക്കുന്ന മാത്യു പി അലക്സ് (ലിറ്റിൻ- 45), മൂത്തമകൻ മെൽവിൻ എന്നിവരാണ് മരിച്ചത്.

കുട്ടിയെ വിഷം കൊടുത്തോ കഴുത്തിൽ കയർ മുറുക്കിയോ കൊലപ്പെടുത്തിയതെന്നാണ് പ്രാഥമിക നിഗമനം. ഇന്നലെ രാത്രിയാണ് സംഭവമെന്ന് കരുതുന്നു. മാത്യുവിന്റെ ഭാര്യ വിദേശത്ത് ജോലി ചെയ്യുകയാണ്. രണ്ട് മക്കളും മാത്യൂവും മാത്രമാണ് വീട്ടിൽ താമസം.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

മെൽവിൻ സുഖമില്ലാത്ത കുട്ടിയാണെന്ന് നാട്ടുകാർ പറയുന്നു. ഇളയ മകൻ ആൽവിൻ ഇന്ന് പുലർച്ചെ മൃതദേഹം കണ്ടതിന് ശേഷം സമീപവാസികളെ വിവരം അറിയിക്കുകയായിരുന്നു. ഏനാത്ത് പൊലീസ് സ്ഥലത്ത് വന്ന് മേൽനടപടി സ്വീകരിച്ചു. മാത്യു മദ്യപാനിയാണ്. മദ്യലഹരിയിലാകാം കൊല നടത്തിയതെന്ന് കരുതുന്നു.