
സ്വന്തം ലേഖകൻ
കൊല്ലം: കുളത്തൂപ്പുഴയിൽ ഒമ്പതു വയസുകാരന് പിതാവിന്റെ ക്രൂരമർദനം. മർദ്ദനം പതിവായതോടെ പിതാവ് ബൈജുവിനെതിരെ നാട്ടുകാർ പൊലീസിൽ പരാതി നൽകി. വലിയ മരക്കഷണങ്ങൾ ഉപയോഗിച്ചാണ് കുട്ടിയെ ഉപദ്രവിക്കുന്നതെന്ന് നാട്ടുകാർ ആരോപിച്ചു. പിതാവ് തന്നെ പതിവായി മർദ്ദിക്കാറുണ്ടെന്ന് കുട്ടി വ്യക്തമാക്കി.
മരക്കഷണങ്ങളും, ഗ്യാസ് സിലിണ്ടറിൽ ഉപയോഗിക്കുന്ന ട്യൂബും ഉപയോഗിച്ചാണ് മർദിക്കുന്നത്. എന്നും ഉപദ്രവിക്കാറുണ്ട്. പലപ്പോഴും നിലത്തിട്ട് വലിച്ചിഴയ്ക്കുമെന്നും ഒമ്പത് വയസ്സുകാരൻ പറഞ്ഞു. കൂട്ടിയുടെ ശരീരത്തിൽ മർദ്ദനമേറ്റ പാടുകളുണ്ടെന്ന് നാട്ടുകാർ പറഞ്ഞു.

Whatsapp Group 1 | Whatsapp Group 2 |Telegram Group
നിരന്തരമായി വീട്ടിൽ നിന്നും കരച്ചിൽ കേട്ടതോടെയാണ് നാട്ടുകാർ പരാതിയുമായി പൊലീസിനെ സമീപിച്ചത്. കുളത്തൂപ്പുഴ റോക്ക് വുഡ് കടവ് പുറമ്പോക്കിലാണ് ബൈജു രണ്ടു മക്കളുമായി താമസിക്കുന്നത്. ബൈജു പതിവായി ലഹരി ഉപയോഗിക്കാറുണ്ടെന്നും നാട്ടുകാർ പരാതിയിൽ ചൂണ്ടിക്കാട്ടി. പൊലീസ് കസ്റ്റഡിയിലുള്ള ബൈജുവിനെ ചോദ്യം ചെയ്തുവരുകയാണ്.



