ആഡംബര കാര്‍ വേണമെന്നാവശ്യപ്പെട്ട് വീട്ടില്‍ വഴക്ക് പതിവ്; അച്ഛൻ കമ്പിപ്പാര കൊണ്ട് തലയ്ക്കടിച്ച്‌ പരിക്കേല്‍പ്പിച്ച 28 വയസുകാരൻ മരിച്ചു

Spread the love

തിരുവനന്തപുരം: തിരുവനന്തപുരത്ത് ആഡംബര കാർ വാങ്ങി നല്‍കണമെന്ന ആവശ്യത്തെത്തുടർന്നുണ്ടായ തർക്കത്തിനൊടുവില്‍ അച്ഛൻ കമ്പിപ്പാരകൊണ്ട് തലയ്ക്കടിച്ച്‌ പരിക്കേല്‍പ്പിച്ച മകൻ മരിച്ചു.

video
play-sharp-fill

തിരുവനന്തപുരം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ അത്യാഹിത വിഭാഗത്തില്‍ ചികിത്സയില്‍ കഴിഞ്ഞിരുന്ന ഹൃത്വിക്കിക് (28) ആണ് മരിച്ചത്.

ആഡംബര കാര്‍ വാങ്ങുന്നതിനായി പണം വേണമെന്ന് പറഞ്ഞ് ഹൃത്വിക് അച്ഛനെ അക്രമിക്കുകയായിരുന്നു. ഇതോടെ പ്രകോപിതനായ ഹൃത്വിക്കിന്റെ അച്ഛൻ വീട്ടിലുണ്ടായിരുന്ന കമ്പിപ്പാര കൊണ്ട് മകന്റെ തലയ്ക്ക് അടിച്ചത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

സംഭവവുമായി ബന്ധപ്പെട്ട് ഹൃത്വിക്കിന്റെ അച്ഛൻ വിനായനന്ദനെ വഞ്ചിയൂര്‍ പോലീസ് അറസ്റ്റ് ചെയ്തിരുന്നു. ഹൃത്വിക് മരിച്ചതിനാല്‍ കൊലപാതകമുള്‍പ്പെടെയുള്ള വകുപ്പുകള്‍ വിനയനന്ദനെതിരെ ചുമത്തും.