പിതാവിനെ ആക്രമിച്ച് ഗുരുതരമായി പരിക്കേൽപ്പിച്ച് മകൻ; അതിരമ്പുഴ സ്വദേശി അറസ്റ്റിൽ

Spread the love

കോട്ടയം: പിതാവിനെ ആക്രമിച്ച് ഗുരുതരമായി പരിക്കേൽപ്പിച്ച കേസിലെ പ്രതിയായ മകനെ അറസ്റ്റ് ചെയ്തു.

കേസിലെ പ്രതിയും പരിക്കേറ്റയാളുടെ ഏക മകനുമായ അതിരമ്പുഴ മാന്നാനം കരയിൽ ഷാപ്പുപടി ഭാഗത്ത് കൊല്ലപ്പള്ളിൽ വീട്ടിൽ ജോസഫ് ലൂക്ക മകൻ അഗസ്റ്റസ് (36) എന്നയാളെയാണ് ഗാന്ധിനഗർ പോലീസ് അറസ്റ്റ് ചെയ്തത്.

പ്രതി പിതാവിനെ വീട്ടിലെ ഹാൾ മുറിയിലെ ഭിത്തിയിൽ തല പിടിച്ച് ഇടിപ്പിച്ച് തലക്ക് ഗുരുതരമായി പരിക്കേൽപ്പിക്കുകയായിരുന്നു.

ഗാന്ധിനഗർ പോലീസ് സ്റ്റേഷൻ എസ് എച്ച് ഒ ശ്രീജിത്ത് ടിയുടെ നേതൃത്വത്തിൽ എസ്ഐ ജയപ്രകാശ്, എഎസ്ഐ ദിലീപ് വർമ്മ , സിപിഒമാരായ അനൂപ് പി റ്റി , ശ്രീനിഷ് തങ്കപ്പൻ , ലിബിൻ എന്നിവർ ഉൾപ്പെട്ട പോലീസ് സംഘമാണ് പ്രതിയെ അറസ്റ്റ് ചെയ്തത്. പ്രതിയെ കോടതിയിൽ ഹാജരാക്കും.