
പലിശയ്ക്ക് കൊടുത്ത പണം തിരികെ ചോദിച്ചതിന്റെ പേരില്‍ വാക്കേറ്റവും കയ്യാങ്കളിയും ; യുവാക്കളെ വെട്ടിപ്പരിക്കേൽപ്പിച്ച അച്ഛനും മകനും അറസ്റ്റിൽ
കൊല്ലം: പുനലൂരില്‍ പലിശയ്ക്ക് കൊടുത്ത പണം തിരികെ ചോദിച്ചതിന്റെ പേരില്‍ വാക്കേറ്റവും കയ്യാങ്കളിയും. ഒരാളെ കൊല്ലാൻ ശ്രമിക്കുകയും നാല് പേരെ മാരകായുധം ഉപയോഗിച്ച് പരിക്കേല്‍പ്പിക്കുകയും ചെയ്ത സംഭവത്തില്‍ അച്ഛനും മകനും പോലീസ് പിടിയില്‍.
നരിക്കല്‍ ചക്കുവരയ്ക്കല്‍ പടിഞ്ഞാറ്റതില്‍ വീട്ടില്‍ തോമസ് കുട്ടി എന്ന ബാബുക്കുട്ടി (53) മകൻ ലിജിൻ (29) എന്നിവരെയാണ് പോലീസ് അറസ്റ്റ് ചെയ്തത്. നരിക്കല്‍ പാച്ചൻമുക്ക് രാജി ഭവനില്‍ താമസിക്കുന്ന കാഞ്ഞിരക്കോട് മോളി ഭവനില്‍ ബൈജു എന്ന രോഹിത്തിനും (26) സുഹൃത്തുക്കള്‍ക്കുമാണ് പരിക്കേറ്റത്.
സംഭവം നടക്കുന്നത് കഴിഞ്ഞ ദിവസം രാത്രി നരിക്കല്‍ ജംക്‌ഷനില്‍ വച്ചായിരുന്നു. ബൈജുവിന്റെ കാറും ബൈക്കും തകർത്ത ശേഷം തകർത്ത ശേഷം ബൈജുവിനെ പ്രതികള്‍ വാളുകൊണ്ട് വെട്ടിപ്പരിക്കേല്‍പ്പിക്കുകയായിരുന്നു എന്ന് പുനലൂർ എസ്‌എച്ച്‌ഒ രാജേഷ്കുമാർ പറഞ്ഞു.
Whatsapp Group 1 | Whatsapp Group 2 |Telegram Group

ബൈജുവിന്റെ സുഹൃത്തുക്കളായ ഉമേഷ്, രാജേഷ് തുടങ്ങി 4 പേർക്ക് ആണ് വെട്ടേറ്റത്. ഉമേഷിന്റെ മാതാവിന് പണം പലിശയ്ക്ക് കൊടുത്തത് തിരികെ ചോദിച്ചതുമായി ബന്ധപ്പെട്ട തർക്കമാണ് ആക്രമണത്തില്‍ കലാശിച്ചതെന്ന് പൊലീസ് പറഞ്ഞു. ഉമേഷിന്റെ കൈക്ക് ഗുരുതരമായ പരിക്കുണ്ട്. രാജേഷിന്റെ കവിളില്‍ 15 തുന്നലുണ്ട്. പുനലൂർ കോടതിയില്‍ ഹാജരാക്കിയ ശേഷം പ്രതികളെ റിമാൻഡ് ചെയ്തു.