
മരുമകളുമായി ഒളിച്ചോടിയ അമ്മായിയപ്പൻ പിടിയിൽ: ഭർത്താവിൻ്റെ അച്ഛനെ കാമുകനാക്കിയ യുവതി പിടിയിലായത് ചാലക്കുടിയിൽ നിന്നും: ഇവരെ കണ്ടെത്തിയത് സൈബർ സെല്ലിൻ്റെ സഹായത്തോടെ
സ്വന്തം ലേഖകൻ
കണ്ണൂർ: മകൻ്റെ ഭാര്യയെ കാമുകിയാക്കിയ അമ്മായിയച്ഛൻ ഒടുവിൽ കുടുങ്ങി. കൊറോണ നിയന്ത്രണങ്ങളെയും പൊലീസ് പരിശോധനകളെയും മറികടന്ന് ഒളിച്ചോടിയവരെ സൈബർ സെല്ലിൻ്റെ സഹായത്തോടെ ആണ് കണ്ടെത്തിയത്. ആംബുലന്‍സ് ഡ്രൈവറായ മകന്റെ ഭാര്യയുമായാണ് വ്യാധികൻ നാട് വിട്ടത്.’ ചാലക്കുടി പൊലീസാണ് ഇരുവരെയും കണ്ടെത്തിയത്. കഴിഞ്ഞ ദിവസം രാത്രി പത്ത് മണിയോടെയാണ് ഇവര്‍ പിടിയിലായത്. കൂടെ യുവതിയുടെ കുട്ടിയുമുണ്ട്.
വെള്ളരിക്കുണ്ട് ഇന്‍സ്‌പെക്ടര്‍ ജോസ് കുര്യന്റെ നേതൃത്വത്തില്‍ പ്രിന്‍സിപ്പല്‍ എസ്‌ഐ.പി. ബാബുമോന്‍ എ. എസ്‌ഐ. എം.ജെ ജോസ് സീനിയര്‍ സിവില്‍ പൊലീസ് ഓഫീസര്‍ സദന്‍, സീനിയര്‍ വനിത സിവില്‍ പൊലീസ് ഓഫീസര്‍ കൗസല്യ എന്നീ വരടങ്ങിയ സംഘമാണ് ചാലക്കുടിയിലെത്തിയത്.
Whatsapp Group 1 | Whatsapp Group 2 |Telegram Group

മൂന്നുപേരെയും നാട്ടിലെത്തിച്ചു. ചാലക്കുടി പൊലീസ് കണ്‍ട്രോള്‍ റൂമിന്റെ സഹായത്തോടെ സൈബര്‍ സെല്‍ വഴി നടത്തിയ മൊബൈല്‍ ടവര്‍ ലൊക്കേഷന്‍ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിലാണ് ഇവരെ കണ്ടെത്തിയത്.
വെള്ളരിക്കുണ്ട് കൊന്നക്കാട് വള്ളികൊച്ചി യിലെ വിന്‍സെന്റ് (61), മകന്റെ ഭാര്യ റാണി (33) എന്നിവരാണ് ഇളയ കുട്ടി ഏഴു വയസുകാരനെയും കൊണ്ട് ഇക്കഴിഞ്ഞ ഇരുപത്തിമൂന്നിന് നാടുവിട്ടത്. മൂത്ത കുട്ടിയായ പത്തു വയസുകാരിയെ ഭര്‍ത്താവിനൊപ്പം വിട്ട ശേഷമാണ് യുവതി വീട്ടുകാരാരുമറിയാതെ നാടുവിട്ടത്. വിന്‍സെന്റിന്റെ ഭാര്യ വത്സമ്മയുടെ പരാതി യില്‍ കേസെടുത്ത വെള്ളരിക്കുണ്ട് പൊലീസ് സൈബര്‍ സെല്ലിന്റെ സഹായത്തോടെ മൊബൈല്‍ ടവര്‍ ലൊക്കേഷന്‍ പയ്യന്നൂരില്‍ കണ്ടെത്തിയിരുന്നു. തുടര്‍ന്ന് വെള്ളരിക്കുണ്ട് പ്രിന്‍സിപ്പല്‍ എസ്‌ഐ. പി. ബാബുമോന്‍ പയ്യന്നൂര്‍ പൊലീസിന്റെ സഹായം തേടി.
പൊലീസ് പയ്യന്നൂരിലെ ലോഡ്ജുകളില്‍ പരിശോധന നടത്തിയെങ്കിലും ഇവരെ കണ്ടെത്താന്‍ കഴിഞ്ഞില്ല. എന്നാല്‍ പയ്യന്നൂര്‍ പഴയബസ് സ്റ്റാന്റിന് സമീപത്തെ അധികമാളുകള്‍ എത്തിപ്പെടാത്ത പഴയ ലോഡ്ജില്‍ താമസിച്ച കമിതാക്കള്‍ പയ്യന്നൂരിലെ മൊബൈല്‍ കടയില്‍ നിന്നും മറ്റൊരു മൊബൈല്‍ സിം കാര്‍ഡ് എടുത്ത ശേഷം ഇന്നലെ പുലര്‍ച്ചെ ഫസ്റ്റ് ബസില്‍ ലോഡ്ജില്‍ നിന്നും രക്ഷപ്പെടുകയായിരുന്നു. നാല് ദിവസം ഇവര്‍ പയ്യന്നൂരില്‍ കഴിച്ചു കൂട്ടുകയായിരുന്നു. തുടര്‍ന്ന് ബസ് യാത്രക്കിടെ പുതിയ സിം കാര്‍ഡ് ഉപയോഗിച്ച് ഫോണ്‍ വിളി നടത്തിയതോടെയാണ് പൊലീസ് വലയിലായത്.
ചാലക്കുടിയില്‍ ഉണ്ടന്ന് പൊലീസിന് കൃത്യമായി മനസ്സിലായതോടെ കൂടി കമിതാക്കള്‍ ബാംഗ്ലൂരില്‍ ഉണ്ടെന്ന് തിരക്കഥ പൊലീസ് പടച്ചുവിട്ടു. ഇത് വാര്‍ത്തയായി പത്രമാധ്യമങ്ങളുടെ പുറത്തുവന്നപ്പോള്‍ തങ്ങള്‍ രക്ഷപ്പെട്ടു കരുതിയിരിക്കുമ്പോഴാണ് പൊലീസ് മുന്നിലെത്തുന്നത്. പത്തനംതിട്ട എരുമേലി സ്വദേശിയായ യുവതി സ്വകാര്യ ആശുപത്രിയിലെ റിസപ്ഷനിസ്റ്റായി ജോലി ചെയ്യവെ ആശുപത്രിയിലെ ആംബുലന്‍സ് ഡ്രൈവറായ പ്രിന്‍സുമായി പ്രണയത്തിലായി വിവാഹം ചെയ്യുകയായിരുന്നു. രണ്ടു മക്കളുമായി ഭര്‍ത്താവിനൊപ്പം കഴിയുകയായിരുന്നു. പൊലീസ് പിടിയിലായ ഇവരെ ഹൊസ്ദുര്‍ഗ് കോടതിയില്‍ ഹാജരാക്കും
കുടുംബ കലഹമാണ് ഭര്‍തൃപിതാവിന്റെയും മരുമകളുടെയും കുഞ്ഞിന്റെയും തിരോധാനത്തിന് പിന്നിലെന്നാണ് പൊലിസ് പറയുന്നത്. പത്തനംതിട്ട എരുമേലി സ്വദേശിനിയായ യുവതി റിസപ്ഷനിസ്റ്റായി ജോലി ചെയ്യവേ അതേ ആശുപത്രിയിലെ തന്നെ ഡ്രൈവറായ പ്രിന്‍സുമായി പ്രണയത്തിലാവുകയും വിവാഹിതരാവുകയുമായിരുന്നു. പിന്നീട് വെള്ളരിക്കുണ്ടിലെ പ്രിന്‍സിന്റെ കുടുംബ വീട്ടില്‍ ഇവര്‍ താമസമാരംഭിക്കുകയായിരുന്നു. ദിവസങ്ങള്‍ക്ക് മുന്‍പ് വീട്ടില്‍ നിന്നും പിണങ്ങിപ്പോയ റാണി ഇളയ കുഞ്ഞിനെയും കൂട്ടിയാണ് സ്വന്തം നാടായ എരുമേലിയിലേക്ക് പോയത്. എന്നാല്‍ പ്രിന്‍സ് ഇവരെ തിരിച്ചുവിളിക്കാന്‍ തയ്യാറല്ലാത്തതു കാരണം വിന്‍സെന്റ് ഇടപെടുകയും ഇവരെ കുട്ടിക്കൊണ്ടുപോവാന്‍ എരുമേലിയിലേക്ക് വാഹനമയക്കുകയും ചെയ്തു. തുടര്‍ന്ന് റാണിയെയും മക്കളെയും കൊന്നക്കാട്ടെ വീട്ടില്‍ തിരിച്ചെത്തിക്കുകയും ചെയ്തു.