
ന്യൂഡൽഹി: രാജ്യത്തെ ടോൾപ്ലാസകളിൽ ഉപയോഗിക്കുന്ന ഫാസ്ടാഗ് വാർഷിക പാസ് നിരക്ക് ദേശീയപാത അതോറിറ്റി (എൻഎച്ച്എഐ) വർധിപ്പിച്ചു. ഇതുവരെ 3000 രൂപയായിരുന്ന വാർഷിക പാസ് നിരക്ക് 3075 രൂപയായി ഉയർത്തിയതായി അധികൃതർ അറിയിച്ചു.
പുതുക്കിയ നിരക്ക് ഏപ്രിൽ ഒന്ന് മുതൽ പ്രാബല്യത്തിൽ വരും. രാജ്യത്ത് നിലവിൽ ഏകദേശം 56 ലക്ഷം ആളുകളാണ് ഫാസ്ടാഗ് വാർഷിക പാസ് ഉപയോഗിക്കുന്നത്.
വാർഷിക പാസ് ഉപയോഗിക്കുന്നവർക്ക് ഒരു വർഷത്തിൽ 200 തവണ വരെ അധിക ടോൾ ഫീസ് നൽകാതെ ടോൾപ്ലാസകൾ കടക്കാൻ കഴിയും. ദേശീയപാതകളിലും ദേശീയ എക്സ്പ്രസ് വേകളിലുമുള്ള ഏകദേശം 1150 ടോൾപ്ലാസകളിൽ ഈ പാസ് ഉപയോഗിക്കാനാകും. 2025 ഓഗസ്റ്റ് 15നാണ് എൻഎച്ച്എഐ ഫാസ്ടാഗ് വാർഷിക പാസ് സംവിധാനം ആരംഭിച്ചത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group
Whatsapp Group 1 | Whatsapp Group 2 |Telegram Group


