3000 രൂപ അടച്ചാല്‍ ഒരു വര്‍ഷത്തേയ്ക്ക് ടോള്‍ഫ്രീ യാത്ര; പുതിയ പ്ലാന്‍ അവതരിപ്പിച്ച്‌ കേന്ദ്ര സര്‍ക്കാര്‍

Spread the love

കോട്ടയം: ദേശീയപാതകളില്‍ ടോള്‍ പിരിക്കുന്നതിനുള്ള പുതിയ പ്ലാനുമായി കേന്ദ്രം.

ഫാസ്റ്റാഗ് അധിഷ്ഠിത വാര്‍ഷിക പാസ് സംവിധാനമാണ് കേന്ദ്ര ഉപരിതല ഗതാഗത വകുപ്പ്മന്ത്രി നിതിന്‍ ഗഡ്കരി പ്രഖ്യാപിച്ചത്.
3000 രൂപ അടച്ചാല്‍ ഒരു വര്‍ഷത്തെ യാത്രയ്ക്ക് ഉപയോഗിക്കാവുന്ന പദ്ധതി 2025 ഓഗസ്റ്റ് 15 മുതല്‍ പ്രാബല്യത്തില്‍ വരുത്തുമെന്നാണ് മന്ത്രി അറിയിച്ചിരിക്കുന്നത്.

ദേശീയ പാതകളില്‍ ചെലവ് കുറഞ്ഞ യാത്രയ്ക്ക് സഹായകമാകുന്നതിനായി ഈ വാര്‍ഷിക പാസ് സംവിധാനം ഒരുക്കുന്നതെന്നും അദ്ദേഹം അറിയിച്ചു.
എന്നാല്‍, കാറുകള്‍ ജീപ്പുകള്‍ വാനുകള്‍ തുടങ്ങിയ പ്രൈവറ്റ് നോണ്‍ കമേഴ്‌സ്യല്‍ വാഹനങ്ങള്‍ക്ക് ഒരു വര്‍ഷത്തേക്ക് അല്ലെങ്കില്‍ 200 യാത്രകള്‍ അനുവദിക്കുന്നതാണ് വാര്‍ഷിക പാസ് സംവിധാനം.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

കേന്ദ്ര സര്‍ക്കാരിന്റെ രാജ്മാര്‍ഗ് യാത്ര ആപ്പുകളുടെ സഹായത്തോടെയോ നാഷണല്‍ ഹൈവേ അതോറിറ്റിയുടെ വെബ്‌സൈറ്റിലൂടെയോ വൈകാതെ തന്നെ ഈ സൗകര്യം പ്രയോജനപ്പെടുത്തുന്നതിനുള്ള സംവിധാനം ഉറപ്പാക്കുമെന്നും മന്ത്രി എക്‌സില്‍ പങ്കുവെച്ച കുറിപ്പിലൂടെ അറിയിച്ചു.