video
play-sharp-fill

ഫാഷൻ ഗോൾഡ് തട്ടിപ്പ് കേസ് ; മുസ്ലിം ലീഗ് നേതാക്കളായ എം.സി കമറുദ്ദീനും പൂക്കോയ തങ്ങളും ഇഡിയുടെ കസ്റ്റഡിയിൽ ; കോഴിക്കോട് അഡിഷണൽ സെഷൻസ് കോടതിയാണ് ഇരുവരെയും 2 ദിവസത്തേക്ക് കസ്റ്റഡിയിൽ വിട്ടത്

ഫാഷൻ ഗോൾഡ് തട്ടിപ്പ് കേസ് ; മുസ്ലിം ലീഗ് നേതാക്കളായ എം.സി കമറുദ്ദീനും പൂക്കോയ തങ്ങളും ഇഡിയുടെ കസ്റ്റഡിയിൽ ; കോഴിക്കോട് അഡിഷണൽ സെഷൻസ് കോടതിയാണ് ഇരുവരെയും 2 ദിവസത്തേക്ക് കസ്റ്റഡിയിൽ വിട്ടത്

Spread the love

കോഴിക്കോട്: ഫാഷന്‍ ഗോള്‍ഡ് തട്ടിപ്പ് കേസില്‍ മുസ്ലീം ലീഗ് നേതാക്കളായ എം.സി കമറുദ്ദീനും പൂക്കോയ തങ്ങളും ഇ.ഡിയുടെ കസ്റ്റഡിയില്‍.

കോഴിക്കോട് അഡീഷണല്‍ സെഷന്‍സ്  കോടതിയാണ് ഇരുവരേയും രണ്ടു ദിവസത്തേക്ക് കസ്റ്റഡിയില്‍ വിട്ടത്. തെളിവ് ശേഖരണത്തിന് വേണ്ടി ഇരുവരേയും കസ്റ്റഡിയിൽ ആവശ്യമുണ്ടെന്ന എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റിന്റെ വാദം കോടതി അംഗീകരിക്കുകയായിരുന്നു.

കേസുമായി ബന്ധപ്പെട്ട് എം.സി കമറുദ്ദീനെയും പൂക്കോയ തങ്ങളെയും കൂടുതല്‍ ചോദ്യം ചെയ്യാനാണ് എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റിന്റെ തീരുമാനം. അതേ സമയം രണ്ടു പേരും  നാളെ കോടതിയില്‍ ജാമ്യാപേക്ഷ നല്‍കും. കഴിഞ്ഞ തിങ്കഴാള്ചയാണ്  ഇരുവരെയും ഇ.ഡി അറസ്റ്റ് ചെയ്തത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

നേരത്തെ   പ്രതികളുടെ 20 കോടിയോളം രൂപ വില വരുന്ന വസ്തു വകകള്‍ എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് കണ്ടു കെട്ടിയിരുന്നു. ഫാഷന്‍ ഗോള്‍ഡ് ജ്വല്ലറിയുടെ വിവധ ശാഖകള്‍ കണ്ണൂര്‍, കാസർകോട് ജില്ലകളില്‍ തുടങ്ങിയ ശേഷം നിക്ഷേപകരെ കബളിപ്പിച്ചുവെന്നതാണ് കേസ്. ആദ്യം ലോക്കല്‍ പോലീസും പിന്നീട്  ക്രൈംബ്രാഞ്ചും അന്വേഷിച്ച കേസ് 2022ലാണ് എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് ഏറ്റെടുത്തത്.