ഫാഷൻ ഗോൾഡ് നിക്ഷേപ തട്ടിപ്പ്; കേസ് അട്ടിമറിക്കാൻ രാഷ്ട്രീയ ഇടപെടലുണ്ടാകുന്നുവെന്ന് ആരോപണം
ഫാഷൻ ഗോൾഡ് നിക്ഷേപ തട്ടിപ്പ് കേസ് അട്ടിമറിക്കാൻ രാഷ്ട്രീയ ഇടപെടലുണ്ടാകുന്നുവെന്ന ആരോപണവുമായി നിക്ഷേപകർ. കേസിൽ കുറ്റപത്രം സമർപ്പിക്കാതെ ക്രൈംബ്രാഞ്ച് അന്വേഷണം വൈകിപ്പിക്കുന്നുവെന്നാണ് നിക്ഷേപകരുടെ ആരോപണം. പരാതി പിൻവലിക്കാനും സമർദ്ദമുണ്ടായെന്ന് നിക്ഷേപകർ പറയുന്നു.
കേസിൽ ഒന്നര വർഷം കഴിഞ്ഞിട്ടും ക്രൈംബ്രാഞ്ചിൻറെ പ്രത്യേക സംഘം കുറ്റപത്രംപോലും സമർപ്പിക്കാത്തതോടെയാണ് ഗുരുതര ആരോപണവുമായി നിക്ഷേപകർ രംഗത്തുവന്നത്. കേസ് അട്ടിമറിക്കാൻ രാഷ്ട്രീയ പിൻബലത്തോടെ ചിലർ ശ്രമം നടത്തുന്നുവെന്നാണ് നിക്ഷേപകരുടെ ആരോപണം.
തട്ടിപ്പിനിരയായ നിക്ഷേപകർക്ക് പണം തിരികെ നൽകാമെന്ന പ്രഖ്യാപനവും ഇതുവരെ നടപ്പിലായിട്ടില്ല. നിയമ നടപടിയും അനിശ്ചിതമായി നീളുന്നതോടെ നിക്ഷേപകർ ആശങ്കയിലാണ്.
തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group
Whatsapp Group 1 | Whatsapp Group 2 |Telegram Group
Third Eye News Live
0
Tags :