മുഖ്യമന്ത്രിക്കെതിരെ പ്രതിഷേധിച്ച അധ്യാപകനെതിരെ വിദ്യാഭ്യാസ വകുപ്പിന്റെ കടുത്ത നടപടി; ഒരു വർഷത്തെ ശമ്പള വർധന തടയും

Spread the love

തിരുവനന്തപുരം: മുഖ്യമന്ത്രിക്കെതിരെ വിമാനത്തിൽ പ്രതിഷേധിച്ച യൂത്ത് കോൺഗ്രസ് കണ്ണൂർ ജില്ലാ വൈസ് പ്രസിഡന്റും അധ്യാപകനുമായ ഫർസീൻ മജീദിനെതിരെ കടുത്ത നടപടിയുമായി വിദ്യാഭ്യാസ വകുപ്പ്. ഫർസീന്റെ ഒരു വർഷത്തെ ശമ്പള വർധന തടയുമെന്ന് സ്കൂൾ മാനേജ്മെന്റ് അറിയിച്ചു.

കേരള വിദ്യാഭ്യാസ ചട്ടം 75 അനുസരിച്ച് കടുത്ത നടപടി സ്വീകരിക്കണമെന്നാവശ്യപ്പെട്ട് ഫർസീൻ ജോലി ചെയ്യുന്ന മട്ടന്നൂർ സ്കൂൾ മാനേജ്‌മെന്റിന് ഉപജില്ലാ വിദ്യാഭ്യാസ ഓഫീസർ നോട്ടീസയച്ചിരുന്നു. 2022 ലാണ് ഫർസീൻ ഉൾപ്പടെ മൂന്ന്‌ യൂത്ത് കോൺഗ്രസ് പ്രവർത്തകർ മുഖ്യമന്ത്രിക്കെതിരെ വിമാനത്തിൽ പ്രതിഷേധിച്ചത്. നടപടി പ്രതിഷേധാർഹമെന്ന് യൂത്ത് കോൺഗ്രസ് പ്രതികരിച്ചു.