video
play-sharp-fill

ബിസിനസ് അവസരങ്ങൾ തുറക്കുന്നു; കന്നുകാലി വ്യാപാരത്തിനായി പുതിയ ഇ-പ്ലാറ്റ്ഫോം

ബിസിനസ് അവസരങ്ങൾ തുറക്കുന്നു; കന്നുകാലി വ്യാപാരത്തിനായി പുതിയ ഇ-പ്ലാറ്റ്ഫോം

Spread the love

തിരുവനന്തപുരം: കന്നുകാലികളുടെയും മറ്റു വളര്‍ത്തു മൃഗങ്ങളുടെയും പക്ഷികളുടെയും വ്യാപാരത്തിനായി സർക്കാരിന്റെ നിയന്ത്രണത്തിൽ ഓൺലൈൻ പ്ലാറ്റ്ഫോം ഒരുങ്ങുകയാണ്. കേരള കന്നുകാലി വികസന ബോർഡ് ഇത് സംബന്ധിച്ച് കേരള സ്റ്റാർട്ടപ്പ് മിഷനുമായി പ്രാഥമിക ചർച്ചകൾ പൂർത്തിയാക്കിയിട്ടുണ്ട്. കൂടാതെ ഇടനിലക്കാരില്ലാതെ കർഷകർക്ക് നേരിട്ട് ഓൺലൈൻ വിപണിയിൽ ഇടപെടുകയും ചൂഷണം ഒഴിവാക്കി സുരക്ഷിതമായ പണമിടപാട് നടത്തുകയുമാണ് ഇതിൻറെ പ്രധാന ലക്ഷ്യം.

വില നിശ്ചയിക്കൽ, ഇടനിലക്കാരുടെ സ്വാധീനം കുറയ്ക്കൽ, ന്യായമായ വ്യാപാരം ഉറപ്പാക്കൽ എന്നിവ ഓൺലൈൻ പ്ലാറ്റ്ഫോമിൽ ലഭിക്കും. മൃഗക്ഷേമത്തിനും ധാർമിക വ്യാപാരത്തിനും മുൻഗണന നൽകും. കൂടാതെ ഓൺ ലൈൻ പ്ലാറ്റ്ഫോമിൽ പരിശോധിച്ചുറപ്പിച്ച ലിസ്റ്റിങ്ങുകൾ, ആരോഗ്യ സർട്ടിഫിക്കേഷനു കൾ, നിയന്ത്രണ മാർഗനിർദേശങ്ങൾ പാലിക്കൽ എന്നിവ ഉത്തരവാദിത്തമുള്ള വ്യാപാര രീതികൾ ഉറപ്പാക്കും. വാങ്ങുന്നവർക്കും വിൽക്കുന്നവർക്കും വിപണികളിൽ നേരിട്ടുള്ള ഇടപാടുകൾ നടത്താതെ തന്നെ അവരുടെ സൗകര്യാർഥം ആശയവിനിമയം നടത്താൻ സാധിക്കും.

ഇതു ബിസിനസ് അവസരങ്ങൾ കൂട്ടുമെന്നാണ് പ്രതീക്ഷ. ഡിജിറ്റൽ പ്ലാറ്റ്ഫോമിന് മറ്റ് ആധുനിക ഇ-ഗവേണൻസ് സംരംഭങ്ങളുമായി യോജിച്ചു പ്രവർത്തിക്കാനായാൽ മേഖലയിൽ വൻ മാറ്റങ്ങൾ തന്നെ സംഭവിച്ചേക്കാം.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group