ഇന്‍ഷ്വറന്‍സ് നിഷേധം: കർ‌ഷകർ സമരരംഗത്തേക്ക്, നീലംപേരൂര്‍ കൃഷിഭവനു മുൻപിൽ നാളെ ധര്‍ണ

Spread the love

ചങ്ങനാശ്ശേരി: ഇന്‍ഷ്വറന്‍സ് നിഷേധത്തിനെതിരേ കിളിയങ്കാവ് പാടശേഖരത്തിലെ കര്‍ഷകര്‍ നീലംപേരൂര്‍ കൃഷിഭവനു മുൻപിൽ 19ന് (നാളെ) ധര്‍ണ നടത്തും.

video
play-sharp-fill

കൃഷി ഓഫീസിലെ ജീവനക്കാരുടെ അനാസ്ഥ മൂലമാണ് ഇന്‍ഷ്വറന്‍സ് നടപടികള്‍ വൈകിയതെന്ന് കര്‍ഷകര്‍ ആരോപിച്ചു.124 കര്‍ഷകരില്‍ 79 പേരുടെ അപേക്ഷകള്‍ മാത്രമേ സ്വീകരിച്ചിട്ടുള്ളൂ. നാളെ രാവിലെ 10.30ന് ധര്‍ണ ആരംഭിക്കും. പ്രസിഡന്‍റ് ജെ. ഗോപിദാസ്, സെക്രട്ടറി കെ. ഗോപകുമാര്‍, കണ്‍വീനര്‍ തുളസീധരന്‍പിള്ള എന്നിവര്‍ നേതൃത്വം നല്‍കും.