play-sharp-fill
ചരിത്രത്തിലെ എക്കാലത്തെയും വലിയ സമരങ്ങളിലൊന്നാണ് ഡല്‍ഹിയില്‍ നടക്കുന്നത്; പ്രതികരണവുമായി പോണ്‍താരം മിയ ഖലീഫ

ചരിത്രത്തിലെ എക്കാലത്തെയും വലിയ സമരങ്ങളിലൊന്നാണ് ഡല്‍ഹിയില്‍ നടക്കുന്നത്; പ്രതികരണവുമായി പോണ്‍താരം മിയ ഖലീഫ

സ്വന്തം ലേഖകന്‍

മുംബൈ: ചരിത്രത്തിലെ ഏറ്റവും വലിയ സമരത്തെ വിദേശ അഭിനേതാക്കള്‍ പണം കൈപ്പറ്റിയാണ് അഭിപ്രായം പറഞ്ഞതെന്ന് എങ്ങനെ പറയാന്‍ കഴിയുമെന്ന് പോണ്‍ താരം മിയ ഖലീഫ.


‘ചരിത്രത്തിലെ എക്കാലത്തെയും വലിയ സമരങ്ങളിലൊന്നാണ് ഡല്‍ഹിയില്‍ നടക്കുന്നത്. എല്ലാ സെലിബ്രിറ്റികളും പണം പറ്റിയാണ് ഇതിനെതിരെ രംഗത്തുവരുന്നതെന്ന് എങ്ങനെ പറയാന്‍ കഴിയും. ഇന്ത്യയില്‍ നൂറ് കോടി ജനങ്ങളുണ്ട്. ഞങ്ങള്‍ക്ക് അത് മനസിലാക്കാന്‍ കഴിയില്ലെന്ന്’ മിയ ട്വിറ്ററില്‍ കുറിച്ചു.
കഴിഞ്ഞ ദിവസം മിയ നടി പ്രിയങ്കാ ചോപ്രയ്ക്കെതിരെയും രംഗത്തുവന്നിരുന്നു. എന്തുകൊണ്ടാണ് കര്‍ഷകസമരത്തിനെതിരെ പ്രിയങ്ക രംഗത്തുവരാത്തതെന്നായിരുന്നു മിയയുടെ ചോദ്യം. മിസിസ് ജോനാസ് എന്തെങ്കിലും ശബ്ധിക്കാമോ? എനിക്ക് നല്ല ജിജ്ഞാസയുണ്ട്. ബെയ്റൂട്ട് സമയത്ത് ഷക്കീറ മൗനം പാലിച്ചതുപോലെയാണ് പ്രിയങ്കയുടെ നടപടി കാണുമ്‌ബോള്‍ തോന്നുതെന്ന് മിയ ട്വിറ്ററില്‍ കുറിച്ചിരുന്നു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

രാജ്യത്ത് നടക്കുന്ന കര്‍ഷക സമരത്തെ അനുകൂലിച്ച് അന്താരാഷ്ട്ര സെലിബ്രിറ്റികള്‍ രംഗത്തുവന്നിരുന്നു. ഇതിനെതിരെ സ്വദേശികളായ സെലിബ്രേറ്റികള്‍ രംഗത്തെത്തിയതും വിവാദമായിരുന്നു.