video
play-sharp-fill

കമ്പി കെട്ടാൻ മാത്രമല്ല ഞങ്ങൾക്ക് കൃഷിയിറക്കാനും അറിയാം; വർഷങ്ങളായി കാട് പിടിച്ച് കിടന്ന ഒന്നരയേക്കർ ഹരിത ഭൂമിയിൽ  നിന്നും വിളവെടുത്ത് കെ.എസ്.ഇ.ബി ഉദ്യോഗസ്ഥർ:  വിരിഞ്ഞത് നേന്ത്രക്കുലകൾ

കമ്പി കെട്ടാൻ മാത്രമല്ല ഞങ്ങൾക്ക് കൃഷിയിറക്കാനും അറിയാം; വർഷങ്ങളായി കാട് പിടിച്ച് കിടന്ന ഒന്നരയേക്കർ ഹരിത ഭൂമിയിൽ നിന്നും വിളവെടുത്ത് കെ.എസ്.ഇ.ബി ഉദ്യോഗസ്ഥർ: വിരിഞ്ഞത് നേന്ത്രക്കുലകൾ

Spread the love

സ്വന്തം ലേഖകൻ

കോട്ടയം: ഒന്നരയേക്കർ ഭൂമിയിൽ ഹരിത കാവ്യമെഴുതി കെ എസ് ഇ ബി നങ്ങ്യാർകുളങ്ങര സബ്സ്റ്റേഷൻ ജീവനക്കാർ.

കാടുകയറി, ഇഴജന്തുക്കൾ വിഹരിച്ചിരുന്ന സബ്സ്റ്റേഷൻ പരിസരം വെട്ടിത്തെളിച്ച് മണ്ണിളക്കി വാഴത്തൈകൾ നടുകയായിരുന്നു. ഇപ്പോൾ നൂറ് കണ’ക്കിന് നേന്ത്ര വാഴക്കുലകളാണ് ഇവിടെ വിളഞ്ഞു നിൽക്കുന്നത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

കോവിഡ് വ്യാപനവുമായി ബന്ധപ്പെട്ട് ഭക്ഷ്യ ക്ഷാമ ഭീഷണി നിലനിൽക്കെ, സർക്കാർ അഹ്വാനപ്രകാരമാണ് സബ്സ്റ്റേഷൻ അസിസ്റ്റന്റ് എഞ്ചിനീയർ പ്രേംലാലിന്റെ നേതൃത്വത്തിൽ ജീവനക്കാർ കൃഷിചെയ്യാനൊരുങ്ങിയിറങ്ങുന്നത്. ഹരിപ്പാട് കൃഷിഭവനിൽനിന്നുള്ള ഉപദേശ സഹായങ്ങളുമുണ്ടായി.

‘വാഴത്തോപ്പ് കെ എസ് ഇ ബി കർഷക കൂട്ടായ്മ’ എന്നപേരിൽ കൃഷി തൽപ്പരരായ 12 പേരുടെ ഒരു സ്വയം സഹായ സംഘം രൂപീകരിച്ചാണ് വാഴകൃഷി ആരംഭിക്കുന്നത്. കൃഷിക്കാവശ്യമായ തുക അംഗങ്ങൾ തന്നെ സ്വരൂപിച്ചു. സമ്പൂർണ്ണമായും ജൈവവളങ്ങളുപയോഗിച്ചായിരുന്നു കൃഷി. ഡ്യൂട്ടി കഴിഞ്ഞുള്ള ഒഴിവു സമയത്തായിരുന്നു കൃഷിയിടത്തെ അധ്വാനം.

കൃഷി വകുപ്പിന്റെ ഭാഗത്തുനിന്നും സുഭിക്ഷ കേരളം, സ്റ്റേറ്റ് ഹോർട്ടി കൾച്ചർ മിഷൻ തുടങ്ങിയവയുടെ സാമ്പത്തിക സഹായവും ഈ ഉദ്യമത്തിന് കൈത്താങ്ങായി.

സബ്സ്റ്റേഷനിലെ ജൈവ നേന്ത്രക്കുലകൾക്ക് നാട്ടുകാരുടെയിടയിൽ വമ്പൻ ഡിമാൻഡാണ് ഇപ്പോൾ.