video
play-sharp-fill

കൃഷിയിറക്കാൻ സമയമായി…വെള്ളം വറ്റിച്ചിട്ട്‌ തീരുന്നുമില്ല….എന്ന്‌ കൃഷിയിറക്കാൻ സാധിക്കുമോ? തിരുവാർപ്പിലെ കർഷകർ ആശങ്കയിൽ; വെള്ളത്തിൽ മുങ്ങി പാടത്തെ മോട്ടോർതറ; കൂടുതൽ മോട്ടോറുകൾ സ്ഥാപിക്കണമെന്ന്‌ കർഷകർ

കൃഷിയിറക്കാൻ സമയമായി…വെള്ളം വറ്റിച്ചിട്ട്‌ തീരുന്നുമില്ല….എന്ന്‌ കൃഷിയിറക്കാൻ സാധിക്കുമോ? തിരുവാർപ്പിലെ കർഷകർ ആശങ്കയിൽ; വെള്ളത്തിൽ മുങ്ങി പാടത്തെ മോട്ടോർതറ; കൂടുതൽ മോട്ടോറുകൾ സ്ഥാപിക്കണമെന്ന്‌ കർഷകർ

Spread the love

സ്വന്തം ലേഖകൻ

തിരുവാർപ്പ്‌: കനത്ത മഴയും വെള്ളവും കർഷകരുടെ സ്വപ്‌നങ്ങൾ ഇല്ലാതാക്കുകയാണ്‌.

തിരുവാർപ്പ്‌ പഞ്ചായത്തിൽ 9000 ജെ ബ്ലോക്ക്‌ കായൽ പാടശേഖരത്തിലെ കൃഷിക്കാരാണ്‌ മഴ മൂലം ആശങ്കയുടെ മുൾമുനയിൽ. 10 മോട്ടോറുകൾ വെച്ചിട്ടും വെള്ളം വറ്റിക്കാൻ ഇതുവരെ സാധിച്ചിട്ടില്ല. 60 എച്ച്‌പി –-3, 50 എച്ച്‌ പി –- 6, 30 എച്ച്‌ പി –- 1 എന്നിങ്ങനെയാണ്‌ മോട്ടോറുകൾ സ്ഥാപിച്ചിരിക്കുന്നത്‌.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

കായൽ പാടത്ത്‌ 1800 ഏക്കറിലായാണ്‌ കൃഷിനടക്കുന്നത്‌. 680 ചെറുകിട കർഷകരാണ്‌ ഇവിടെ കൃഷിചെയ്യുന്നത്‌. കഴിഞ്ഞ മാസം അവസാനത്തോടെയാണ്‌ പാടത്ത്‌ പെട്ടിയും പറയും സ്ഥാപിച്ചത്‌.

തുടർന്ന്‌ കർഷകർ പാടത്തെ വെള്ളം വറ്റിച്ച്‌ വകുയായിരുന്നു. എന്നാൽ തുടർച്ചയായി ഉണ്ടാകുന്ന ഉരുൾപൊട്ടലും, ന്യൂനമർദ്ദവും കാരണം വെള്ളപൊക്കം ഉണ്ടാവുകയും പാടത്ത്‌ വെള്ളം കവിഞ്ഞ്‌ കയറിയിരിക്കുകയുമാണ്‌.

തുലാമാസത്തിൽ വിതയ്‌ക്കാൻ പറ്റാത്ത സ്ഥതിയാണ്‌. മോട്ടോർ മുങ്ങിയാണ്‌ വെള്ളം. ഇതുകാരണം മോട്ടോർ ഓടിക്കാൻ പറ്റാത്ത സാഹചര്യവുമുണ്ട്‌. വൃശ്‌ചികം 15നകം മെങ്കിലും കൃഷിയിറക്കിയില്ലേൽ പുഞ്ചകൃഷി ചെയ്‌തതു കൊണ്ട്‌ ഒരു പ്രയോജനമില്ലെന്ന്‌ കർഷകർ പറയുന്നു.

അതികമായി പമ്പ്‌ വെച്ചങ്കിൽ മാത്രമേ ഈ വർഷത്തെ പുഞ്ചകൃഷിയിറക്കാൻ സാധിക്കുകയുള്ളൂ. എന്നാൽ വെള്ളം കൃത്യസമയത്ത്‌ വറ്റിയില്ലെങ്കിൽ ഈ വർഷത്തെ കൃഷി തന്നെ ഉപേക്ഷിക്കാണ്ടിവരുമെന്ന്‌ കർഷകർ