
കാളികാവ് : റബറിന്റെ വിലത്തകർച്ച നീണ്ടുനിന്നപ്പോള്‍ മരങ്ങള്‍ മുറിച്ചു മാറ്റി.വേറിട്ട കൃഷി പരീക്ഷണവുമായി ഡ്രാഗണ്‍ ഫ്രൂട്ട് കൃഷിയിറക്കിരി ക്കുകയാണ് കർഷകർ. കൃഷി വൻ വിജയമായതോടെ നല്ല സന്തോഷത്തിലാണ് കാളികാവ് ഈനാദിയിലെ ഇളംതുരുത്തി സലീമും ഭാര്യ സാഹിദയും.പരീക്ഷണാടിസ്ഥാനത്തില്‍ ഒന്നര ഏക്കർ സ്ഥലത്തായിരുന്നു കൃഷി തുടങ്ങിയത്.
ഏറ്റവും മുന്തിയ ഇനമായ അമേരിക്കൻ ബ്യൂട്ടിയാണ് കൃഷി ചെയ്തത്.റബർ വിലയിടിവും വന്യ ജീവി ആക്രമണവും കാരണം കൃഷി തന്നെ അപ്പാടെ ഉപേക്ഷിച്ച മലയോര മേഖലയിലെ കർഷകർക്ക് പുതിയ കൃഷിക്കും വരുമാനത്തിനും വഴിതെളിച്ചിരിക്കുകയാണ് സലീം .
കോണ്‍ക്രീറ്റ് വേലിക്കല്ലുകള്‍ നാട്ടി ഓരോ കല്ലിലും ഡ്രാഗണ്‍ ഫ്രൂട്ടിന്റെ നാലു തൈകള്‍ വീതം പടർത്തി. നല്ല ചൂടും വെയിലുമാണ് തൈകള്‍ക്ക് വേണ്ടത്. കാര്യമായ വളമോ കീടനാശിനി പ്രയോഗമോ വേണ്ട. ചെടി നട്ട് ഒരു വർഷത്തിനുള്ളില്‍ കായ്ക്കാൻ തുടങ്ങും. ഏപ്രില്‍ മുതല്‍ ഒക്ടോബർ വരെ ഒരു വർഷത്തില്‍ അഞ്ചു തവണ വിളവെടുക്കും .

Whatsapp Group 1 | Whatsapp Group 2 |Telegram Group
കിലോയ്ക്ക് 200 രൂപയ്ക്കാണ് തോട്ടത്തില്‍ വച്ച് ഡ്രാഗണ്‍ ഫ്രൂട്ട് വില്‍ക്കുന്നത്. ഏറ്റവും മുന്തിയ ചുവപ്പ് പഴമാണ് ഇവിടെ കൃഷി ചെയ്യുന്നത്.ഒരു ഡ്രാഗണ്‍ ചെടിയില്‍ നിന്ന്25 വർഷം വിളവ് ലഭിക്കും .
പൂർണ്ണ തോതില്‍ കായ്ക്കുമ്ബോള്‍ നല്ല വരുമാനം ലഭിക്കും . തോട്ടത്തിന് ചുറ്റും സി സി ടിവി കാമറകളുണ്ട്.കൃഷിവകുപ്പില്‍ നിന്ന് സാമ്ബത്തിക,സാങ്കേതിക സഹായം കർഷകന് ലഭിക്കുന്നുണ്ട്.കാളികാവ് കൃഷി ഓഫീസ എം സമീർ വിളവെടുപ്പ് ഉദ്ഘാടനം ചെയ്തു.